നിസാര്‍ തളങ്കര യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി
text_fieldsദുബൈ: കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറിയായി നിസാര്‍ തളങ്കര നിയമിതനായി. നിലവിലെ കേന്ദ്ര ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ദുബൈ സംസ്ഥാന കെഎംസിസി പ്രസിഡൻറായി നിയമിതനായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞ പശ്ചാതലത്തിലാണ് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം നിസാര്‍ തളങ്കരയെ നിയോഗിച്ചത്.
നിലവില്‍ കെ.എം.സി.സി ദേശീയ വൈസ് പ്രസിഡൻറാണ്. രണ്ടു തവണ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജന.സെക്രട്ടറി പദം വഹിച്ചിട്ടുള്ള ഇദ്ദേഹം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷെൻറ സാരഥ്യം വഹിക്കുന്ന വിശാല ജനകീയ മുന്നണിയുടെ ചെയര്‍മാനാണ്. കോളജ് അലൂംനികളുടെ കോണ്‍ഫെഡറേഷനായ 'അക്കാഫ്' വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രമുഖ എസ്.ടി.യു നേതാവായിരുന്ന തളങ്കര മജീദിെൻറ മൂത്ത മകനാണ്. ഭാര്യ: സാഹിദ തെരുവത്ത്. മക്കള്‍: റസ്നിം, നോസിം ഫാത്തിമ (ലണ്ടന്‍ സര്‍റേ യൂണിവേഴ്സിറ്റി പി.ജി വിദ്യാര്‍ത്ഥിനി), ഹാസം (ദുബൈ മിഡില്‍ സെക്സ് യൂണിവേഴ്സിറ്റി ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഷ്വാസ്, ഹാഷിര്‍.
