നീർച്ചാലിയൻസ് യു.എ.ഇ ലോഗോ പ്രകാശനം
text_fieldsനീർച്ചാലിയൻസ് യു.എ.ഇയുടെ അഞ്ചാം വർഷ സ്നേഹ സംഗമത്തിന് മുന്നോടിയായി നടന്ന ലോഗോ പ്രകാശനം
ദുബൈ: നീർച്ചാലിയൻസ് യു.എ.ഇയുടെ അഞ്ചാം വർഷത്തെ സ്നേഹസംഗമം ജൂൺ നാലിന് ദുബൈയിൽ നടക്കും. ‘എന്റെ നാട്ടാരോടൊപ്പം ഒരു ദിനം’ എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം മുതിർന്ന അംഗവും ഉപദേശക ബോർഡ് അംഗവുമായ ഹുസൈൻ അറക്കകത്തും പ്രസിഡന്റ് ആരിഫ് അബൂബക്കറും ചേർന്ന് നിർവഹിച്ചു.
അരനൂറ്റാണ്ടു കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന സി.എച്ച്. അഷ്റഫിനെ ആദരിച്ചു. ആരിഫ് അബൂബക്കർ അധ്യക്ഷത വഹിച്ചു. മഹ്ശൂഖ് അറക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. മുനീർ ഐക്കോടിച്ചി, അനീസ് താസ്കെന്റ്, ടി.കെ. മുനവ്വർ, കെ.പി. മുഹ്സിൻ, ടി.കെ. സമീർ, സി.എച്ച്. അബ്ദുൽ സലാം, ഹാരിസ് തായത്ത്, ടി.കെ. മൻസൂർ, സമീർ മഞ്ചേരിക്കണ്ടി, ഫവാസ് ഓഡൻ, സിയാദ് വാടിയിൽ, ജുനൈദ് പക്കറകത്ത് തുടങ്ങിയവർ സംസാരിച്ചു. സി. റാഷിദ് സ്വാഗതവും നിജാസ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

