നിപ: യു.എ.ഇയിലെ യാത്രക്കാരെ നിരീക്ഷിക്കാൻ വിമാനത്താവള അധികൃതർക്ക് നിർദേശം
text_fieldsഅബൂദബി: കേരളത്തിൽ നിപ വൈറസ് ബാധിച്ച് 14 പേർ മരിച്ച സാഹചര്യത്തിൽ യു.എ.ഇയിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും രോഗികളെ കണ്ടെത്താനും വിമാനത്താവള അധികൃതർക്ക് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിർദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ രോഗം ആണോയെന്ന് പരിശോധിക്കാനാണ് നിർദേശം. നിപ വൈറസ് ബാധ സംശയിച്ചാലുടനെ രോഗിയെ മറ്റുള്ളവരിൽനിന്ന് മാറ്റണമെന്നും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രോഗം പിടിപെട്ട പ്രദേശത്തുനിന്ന് വരുന്ന യാത്രക്കാർക്ക് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ അധികൃതരെ സമീപിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച്അവരെ ബോധവാന്മാരാക്കേണ്ടതിെൻറ ആവശ്യകത മന്ത്രാലയം വിശദീകരിച്ചു. തലച്ചോറിെൻറ പ്രവർത്തനങ്ങളെ താറുമാറാക്കുന്ന ഇൗ രോഗത്തിെൻറ ലക്ഷണങ്ങൾ പനി, ചുമ, തലവേദന, ശ്വാസതടസ്സം, പെരുമാറ്റത്തിലെ അസ്വാഭാവികത തുടങ്ങിയവയാണ്.
കേരളത്തിലേക്ക് അത്യാവശ്യ ഘട്ടത്തിലല്ലാതെ യാത്ര പോകരുതെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിപ വൈറസ് ബാധ വലിയ തോതിൽ പടർന്നിട്ടില്ലെന്നും രോഗം വന്ന് മരിച്ച കേസുകൾ വിശദമായി അവലോകനം ചെയ്ത് വരുന്നതായും ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണത്തിൽ വർധനയില്ലെന്നും പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയതായും യു.എ.ഇ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
