ന്യൂസ് വീക്ക് പട്ടികയിൽ ഇടംനേടി ഒമ്പത് ആസ്റ്റർ ആശുപത്രികൾ
text_fieldsദുബൈ: ന്യൂസ് വീക്കിന്റെ മികച്ച സ്പെഷലൈസ്ഡ് ഹോസ്പിറ്റൽസ് മിഡിൽ ഈസ്റ്റ് -2026 പട്ടികയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ശൃംഖലയിലുള്ള ഒമ്പത് ആശുപത്രികൾക്ക് അംഗീകാരം.
ഗ്യാസ്ട്രോ എന്ററോളജി, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്പെഷലൈസേഷനുകളിൽ ആസ്റ്ററിന് അംഗീകാരം ലഭിച്ചു. യു.എ.ഇയിലെ നിരവധി ആസ്റ്റർ, മെഡ്കെയർ ആശുപത്രികളാണ് വിവിധ സ്പെഷാലിറ്റികളിലെ ക്ലിനിക്കൽ മികവിന് ആദരിക്കപ്പെട്ടത്.
ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗത്തിലെ മികവിന് അംഗീകാരം നേടിയപ്പോൾ, മൻഖുൽ രണ്ടിലെ ആസ്റ്റർ ഹോസ്പിറ്റൽ പി.ആർ.എം അടിസ്ഥാനമാക്കിയുള്ള അംഗീകാരങ്ങളുമായി ഓർത്തോപീഡിക്സിലെ മികവിനുള്ള അംഗീകാരം നേടി. അൽ സഫയിലെ മെഡ്കെയർ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എന്റററോളജി വിഭാഗത്തിലും ഷാർജയിലെ മെഡ്കെയർ ഹോസ്പിറ്റൽ ന്യൂറോളജി രംഗത്തെ മികവിനും, മെഡ്കെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ ഓർത്തോപീഡിക്സ് മികവിനും, മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ പീഡിയാട്രിക്സ് രംഗത്തെ മികവിനുമാണ് അംഗീകാരം സ്വന്തമാക്കിയത്.
ഇതിനുപുറമെ, ഒമാനിലും ഖത്തറിലുമുള്ള ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൽനിന്നുള്ള മൂന്ന് ആശുപത്രികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മസ്കത്തിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എന്ററോളജി, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ അഞ്ച് സ്പെഷലൈസേഷനുകളിൽ അംഗീകാരം നേടി. സൊഹാറിലെ ആസ്റ്റർ അൽ റഫ ആശുപത്രിക്ക് ഗ്യാസ്ട്രോഎന്ററോളജി മികവിന് റാങ്ക് ലഭിച്ചു. ഫാമിലി, സ്പെഷാലിറ്റി കെയർ രംഗങ്ങളിലെ പരിചരണ മികവ് അടയാളപ്പെടുത്തി, ഖത്തറിലെ ആസ്റ്റർ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എന്ററോളജി, പീഡിയാട്രിക്സ് എന്നിവയിലും അംഗീകാരം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

