നിനവ് ഡ്രസ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു
text_fieldsറെഡ് ക്രസന്റിന് കൈമാറാന്‍ ശേഖരിച്ച വസ്ത്രങ്ങളുമായി നിനവ് സാംസ്കാരികവേദി അബൂദബി പ്രവര്‍ത്തകര്‍
അബൂദബി: നിനവ് സാംസ്കാരിക വേദി അബൂദബി ‘ഡ്രസ് ഡൊണേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ചു. റമദാനിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളാണ് നിനവ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഇവ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അബൂദബി മുസ്സഫ ശാഖയില്‍ എത്തിക്കുകയും എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രതിനിധി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷെഹിയ്ക്ക് കൈമാറുകയും ചെയ്തു.
കാമ്പയിനിന്റെ സമാപന പരിപാടിയില്‍ അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, സെക്രട്ടറി സുരേഷ് എന്നിവര്‍ പങ്കെടുത്തു. നിനവ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി വിനോദ്, കോഓഡിനേറ്റര്‍ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

