നിനവ് ഹ്രസ്വ ചലച്ചിത്രമേള പോസ്റ്റര്‍ പ്രകാശനം
text_fieldsനിനവ് സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസണ്-3 പോസ്റ്റര്‍ അബൂദബി മലയാളി സമാജം രക്ഷാധികാരി ലൂയീസ് കുര്യാക്കോസിന് നല്കി
പ്രസിഡന്റ് സലീം ചിറക്കല്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: നിനവ് സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസണ്-3 പോസ്റ്റര്‍ പ്രകാശനം അബൂദബി മലയാളി സമാജം ഇന്തോ- അറബ് ഫെസ്റ്റിന്റെ സമാപനവേദിയില്‍ നടന്നു. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, സമാജം രക്ഷാധികാരി ലൂയീസ് കുര്യാക്കോസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചലച്ചിത്ര മേളയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളം ഹ്രസ്വ സിനിമകള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
മേയ് ആദ്യ വാരത്തിലാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ട സമയം. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ഒന്നാം സമ്മാനം. മികച്ച രണ്ടാമത്തെ സിനിമക്ക് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. മികച്ച സംവിധായകന്, പ്രവാസി സംവിധായകന്, നടന് - നടി, ബാലനടന്, തിരക്കഥ, ചിത്ര സംയോജനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, പോസ്റ്റര്‍ എന്നിവക്കും പ്രത്യേക പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
സിനിമാ രംഗത്തെ പ്രശസ്തരായ വിധികര്‍ത്താക്കളായിരിക്കും മത്സര ഫലങ്ങള്‍ നിര്‍ണയിക്കുക. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബൂദബിയില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണ വേദിയില്‍ നടക്കും.
സമാജം കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, സമാജം സെക്രട്ടറി സുരേഷ്, ട്രഷറര്‍ യാസര്‍ അറാഫത്, നിനവ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി വിനോദ്, രക്ഷാധികാരി കെ.വി ബഷീര്‍, കലാവിഭാഗം സെക്രട്ടറി കൃഷ്ണജ ശ്രീനാഥ്, കീര്‍ത്തി, ശ്രീദേവി, മഹേഷ് ഇളനാട്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോണ്‍: 052 1208488, 0557581100, 052 9062349
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

