13-ാം വയസ്സിൽ ‘നോവലിസ്റ്റാ’യി നിലീന
text_fieldsഎൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ നോവലുമായി നിലീന
ഫാന്‍റസി പുസ്തകം ‘എൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ പ്രകാശനം ചെയ്തു
ഷാർജ: ഷാർജ ജെംസ് മില്ലേനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിലീന മറിയം ജോനേഷ് രചിച്ച ഏറ്റവും പുതിയ ഫാന്‍റസി പുസ്തകം ‘എൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ പ്രകാശനം ചെയ്തു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രസകരമായ ഫാന്‍റസി കഥയാണ് ഈ നോവലിലേത്.
മറ്റൊരു ലോകത്തേക്ക് ആകസ്മികമായി എത്തിപ്പെടുന്ന പെൺകുട്ടിയുടെ ആശ്ചര്യം നിറഞ്ഞ സാഹസിക യാത്രയാണ് ഇതിവൃത്തം. വായനക്കാരായ കുട്ടികളെ മാന്ത്രികതയും അത്ഭുത ജീവികളും നിറഞ്ഞ മായാലോകത്തേക്ക് ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.
ചെറിയ പ്രായത്തിൽ തന്നെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് നിലീന. ശൈഖ് ഹംദാൻ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 13കാരിയായ ഈ കൊച്ചു മിടുക്കി.ഇതോടൊപ്പം ഷാർജ എക്സലൻസ് അവാർഡ് (ഡിസ്റ്റിങ്ഗ്വിഷ്ഡ് സ്റ്റുഡന്‍റ്), അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഡയാന അവാർഡ് എന്നിവയും നിലീനയ്ക്ക് ലഭിച്ചു.
യങ് ടൈംസ് പാനലിസ്റ്റ് കൂടിയായ നിലീനയുടെ നിരവധി കവിതകൾ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഅ എൻവയോൺമെന്‍റ് എക്സലൻസ് അവാർഡിന്‍റെ മികച്ച കഥാരചനയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. കോട്ടയം പാലാ സ്വദേശികളായ ജോനേഷ് ജോസഫ്-വർഷ വർഗീസ് ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

