You are here
നിദ കുതിച്ചത് ചരിത്രത്തിലേക്ക്
ൈശഖ് ഹംദാൻ ബിൻ ഖലീഫ കുതിരയോട്ട മത്സരത്തിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം
ദുബൈ: ദുബൈ വേൾഡ് കപ്പ് ഉൾപ്പെടെ ലോകപ്രശസ്തമായ കുതിരയോട്ട മത്സരങ്ങളുടെ നാടാണ് യു.എ.ഇ. യൂറോപ്യൻ താരങ്ങളും അറബികളും പെങ്കടുക്കുന്ന ഇൗ മത്സരങ്ങൾ കാണാൻ ചുരുക്കം ചിലർ പോകുമെന്നൊഴിച്ചാൽ മത്സരിക്കുന്നതും സമ്മാനം േനടുന്നതുമെല്ലാം ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്ക് അപ്പുറമാണ്.
ആ സ്വപ്നനേട്ടം സ്വന്തമാക്കി തെക്കനേഷ്യൻ സമൂഹത്തിന് അഭിമാനമായി മാറിയിക്കുകയാണ് നിദ അൻജും എന്ന തിരൂർ കൽപകഞ്ചേരിക്കാരി പെൺകുട്ടി. അബൂദബി ബൂത്തീബ് റേസ്കോഴ്സിൽ നടന്ന ശൈഖ് ഹംദാൻ ബിൻ ഖലീഫ ആൽ നഹ്യാൻ കുതിരയോട്ട മത്സരത്തിലെ ടു സ്റ്റാർ ജൂനിയർ 120 കിലോമീറ്റർ എൻഡൂറൻസ് ചാമ്പ്യൻഷിപ്പിലാണ് ഒന്നാം സ്ഥാനം നേടി നിദ സ്വർണവാൾ കരസ്ഥമാക്കിയത്.
ദുബൈ റാഫിൾസ് വേൾഡ് അക്കാദമിയിൽ 12ാം ക്ലാസ് വിദ്യാർഥിനിയായ നിദക്ക് കുതിരയോട്ടത്തിൽ ചെറുപ്പം മുതലേയുള്ള താൽപര്യം കണ്ടറിഞ്ഞ പിതാവിെൻറ അമ്മാവനും റീജൻസി ഗ്രൂപ് ചെയർമാനുമായ എ.പി. ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ അളവറ്റ പ്രോത്സാഹനമാണ് നൽകിയത്. ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്-മാൾ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എം.ഡിയായ പിതാവ് ഡോ. അൻവർ അമീൻ ചേലാട്ട്, മാതാവ് മിന്നത്ത്, സഹോദരി ഡോ. ഫിദ അൻജും അനസ് എന്നിവരും എല്ലാ പിന്തുണയും നൽകി.

അതോടെ ഇൗ മിടുക്കിയുടെ വിജയക്കുതിപ്പുകൾക്കും കരുത്തേറി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉടമസ്ഥതയിലുള്ള മർമൂം ദുബാവി സ്റ്റേബിളിലെ വിലപിടിപ്പുള്ള കോച്ച് അലി അൽ മുഹൈരിയാണ് നിദയുടെ മുഖ്യ പരിശീലകൻ. ഇന്ത്യക്കാരനായ തക്ത് സിങ് സെക്കൻഡ് കോച്ചും.
യു.എ.ഇയിലും ബ്രിട്ടനിലുമായി മൂന്നു വർഷം നടത്തിവരുന്ന നിരന്തര പരിശീലനങ്ങളാണ് നിദയെ വിജയത്തിലെത്തിച്ചത്. ഇൗ വർഷം ലണ്ടൻ ന്യൂ മാർക്കറ്റിൽ നടന്ന 160 കിലോമീറ്റർ എൻഡൂറൻസ് ചാമ്പ്യൻഷിപ്പിലും നിദ അൻജും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.