Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശത്തുനിന്ന്...

ബഹിരാകാശത്തുനിന്ന് പിതൃദിന സന്ദേശമയച്ച് സുൽത്താൻ അൽ നിയാദി

text_fields
bookmark_border
ബഹിരാകാശത്തുനിന്ന് പിതൃദിന സന്ദേശമയച്ച്   സുൽത്താൻ അൽ നിയാദി
cancel

ദു​ബൈ: പി​തൃ​ദി​ന​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പി​താ​വി​നും രാ​ഷ്ട്ര​നേ​താ​ക്ക​ൾ​ക്കും​ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. യു.​എ.​ഇ​യു​ടെ രാ​ഷ്ട്ര​ശി​ൽ​പി ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്‍റെ​യും യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യ്​​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ​യും സം​ഭാ​വ​ന​ക​ൾ ത​നി​ക്ക്​ മാ​ർ​ഗ​ദ​ർ​ശ​നം പ​ക​ർ​ന്ന​താ​യി​ പി​തൃ​ദി​ന സ​ന്ദേ​ശ​ത്തി​ൽ നി​യാ​ദി പ​റ​ഞ്ഞു.

ശൈ​ഖ്​ മു​ഹ​മ്മ​ദി​നും രാ​ഷ്ട്ര​പി​താ​വി​നും ഒ​പ്പ​മു​ള്ള ഫോ​ട്ടോ​യും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. സ്‌​റ്റേ​ഷ​ന്റെ നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യ ‘കു​പോ​ള’​യു​ടെ ജ​നാ​ല​ക​ളി​ലൊ​ന്നി​ൽ ഭൂ​മി​യി​ലേ​ക്ക് നോ​ക്കി​ക്കൊ​ണ്ടാ​ണ്​ ഈ ​ചി​ത്രം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ‘രാ​ഷ്ട്ര​പി​താ​വാ​യ ശൈ​ഖ്​ സാ​യി​ദി​നെ ഇ​ന്ന് ഞ​ങ്ങ​ൾ ആ​ദ​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ജീ​വി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അ​ഭി​വാ​ദ്യം ചെ​യ്യാ​നും ആ​ഗ്ര​ഹി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ൽ​പ്പാ​ടു​ക​ൾ പി​ന്തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നു-​നി​യാ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ​എ​ന്‍റെ പ്ര​ചോ​ദ​ന​ങ്ങ​ൾ​ക്ക്​ മാ​ർ​ഗ​ദ​ർ​ശ​ന​മാ​യി നി​ല​കൊ​ണ്ട പി​താ​വ്​ സ​യ്​​ഫ്​ അ​ൽ നി​യാ​ദി​ക്ക്​ ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ പി​തൃ​ദി​ന​ത്തെ ഹാ​ഷ്ടാ​ഗ്​ ചെ​യ്തു​കൊ​ണ്ടു​ള്ള ട്വി​റ്റ​ർ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeSultan Al Niadi
News Summary - Niadi sends Father's Day message from space
Next Story