Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയാദി പൂർത്തിയാക്കിയത് ചരിത്രപരമായ ദൗത്യം -ഡോ. ആസാദ് മൂപ്പൻ
text_fieldsbookmark_border
ഡോ. ആസാദ് മൂപ്പൻ
ദുബൈ: ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തിയ യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയെ മാതൃരാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. യു.എ.ഇയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് നിയാദിയുടെ തിരിച്ചുവരവ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നിയാദിയുടെ ചരിത്രപരമായ ദൗത്യത്തിൽ അഭിമാനിക്കുന്നു. യു.എ.ഇയിലെ യുവാക്കൾക്കും ജനങ്ങൾക്കും അദ്ദേഹത്തിന്റെ വിജയം വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

