നെക്സാസ് സ്നേഹസംഗമം നാളെ
text_fieldsനെക്സാസ് സ്നേഹസംഗമത്തിന്റെ ബ്രോഷർ പ്രകാശനം ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫലി നിര്‍വഹിക്കുന്നു
ഉമ്മുൽഖുവൈൻ: നാട്ടികയിലെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ നെക്സാസിന്റെ സ്നേഹസംഗമം ഞായറാഴ്ച ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സംഘടനയുടെ മുഖ്യരക്ഷാധികാരി കൂടിയായ ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി ഉദ്ഘാടനം നിർവഹിക്കുമെന്ന് ‘നെക്സാസ്’ പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു. തിരുവാതിര, അറബിക് ഡാൻസ്, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും ‘നാട്ടിക പൂര’വും രാത്രി ഏഴു മുതൽ സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ ജേതാവുമായ വിവേകാനന്ദൻ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് പ്രോഗ്രാം ചെയർമാൻ എം.എ. ഹാരിഫ് പറഞ്ഞു.
സ്നേഹസംഗമത്തിന്റെ ബ്രോഷർ പ്രകാശനം ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫലി നിര്‍വഹിച്ചു.
സജാദ് നാട്ടിക, സ്വാഗതസംഘം ചെയർമാൻ എം.എ. ഹാരിഫ്, ജനറൽ സെക്രട്ടറി പി.പി. രാജു, വൈസ് പ്രസിഡന്റുമാരായ പി.എ. ഷമീർ, പി.ഡി. സ്മിതേഷ് എന്നിവര്‍ പങ്കെടുത്തു.
എല്ലാ എമിറേറ്റുകളിൽനിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഫോൺ: 050816 4500, 055444 7906.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

