Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബജറ്റിനെ അഭിനന്ദിച്ച്​...

ബജറ്റിനെ അഭിനന്ദിച്ച്​ ഡോ. ആസാദ് മൂപ്പൻ;‘ആരോഗ്യം, കൃഷി, എ.ഐ..ഇതിലാകട്ടെ ശ്രദ്ധ’

text_fields
bookmark_border
ബജറ്റിനെ അഭിനന്ദിച്ച്​ ഡോ. ആസാദ് മൂപ്പൻ;‘ആരോഗ്യം, കൃഷി, എ.ഐ..ഇതിലാകട്ടെ ശ്രദ്ധ’
cancel

ദുബൈ: സംസ്ഥാനത്തിന്‍റെ ദീർഘകാല വളർച്ചയും സാമൂഹിക ക്ഷേമവും ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പുരോഗമനപരവും വികസനപരവുമായ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച്​ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

മാനവ വികസന സൂചകങ്ങളിൽ കേരളം സ്ഥിരമായി മികവ് തെളിയിച്ചിട്ടുണ്ട്. ഈ അടിത്തറയിൽ​ നാടിനെ കെട്ടിപ്പടുക്കുന്നതിനും ആഗോള വിജ്ഞാനത്തിന്‍റെയും നവീകരണത്തിന്‍റെയും കേന്ദ്രമായി സംസ്ഥാനത്തെ വളർത്തുന്നതിനും വരും വർഷങ്ങളിൽ ശ്രദ്ധയൂന്നണമെന്നാണ്​ എന്‍റെ അഭിപ്രായം.

ഒന്നാമതായി ശ്രദ്ധയൂന്നേണ്ടത് ആരോഗ്യ സംരക്ഷണ മേഖലയിലാണ്. ഗുണനിലവാരമുള്ള പരിചരണം, മെഡിക്കൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ആരോഗ്യം, പ്രതിരോധ ആരോഗ്യ സംരക്ഷണം, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ കേരളം ആരോഗ്യസംരക്ഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് തുടരണം. ഇത് ആരോഗ്യസംരക്ഷണ രംഗത്തെ മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയിൽ കേരളത്തിന്‍റെ സ്ഥാനം മെച്ചപ്പെടുത്തും. ഒപ്പം, ജനങ്ങൾക്ക് നൂതന മെഡിക്കൽ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യും.

രണ്ടാമതായി, കാർഷിക രംഗമാണ്. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന, സുസ്ഥിരവും മൂല്യവർധിതവുമായ കൃഷിയിലാണ് കേരളത്തിലെ കാർഷിക മേഖലയുടെ ഭാവി. കർഷകർക്ക് കൂടുതൽ പിന്തുണ, കാർഷിക സംരംഭകത്വം, ഭക്ഷ്യ സംസ്കരണം, ആധുനിക കാർഷിക രീതികൾ എന്നിവ ഗ്രാമീണ അഭിവൃദ്ധിയും ഭക്ഷ്യസുരക്ഷയും ഗണ്യമായി മെച്ചപ്പെടുത്തും.

മൂന്നാമതായി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നൽകുന്ന വിദ്യാഭ്യാസം. ഇന്ത്യയിലെ മുൻനിര ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രാപ്തമാക്കിയ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറാൻ കേരളത്തിന് അവസരമുണ്ട്. എ.ഐ, ഡിജിറ്റൽ കഴിവുകൾ, നവീനാശയങ്ങൾ, ഗവേഷണം, സംരംഭകത്വം എന്നിവ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംയോജിപ്പിക്കുന്നത് നമ്മുടെ യുവാക്കളെ ഭാവിയിലെ ജോലികൾക്കും അവസരങ്ങൾക്കുമായി സജ്ജരാക്കും.

ഇത്തരത്തിൽ, ആരോഗ്യ സംരക്ഷണം, കൃഷി, കൃത്രിമബുദ്ധിയാൽ നയിക്കപ്പെടുന്ന വിദ്യാഭ്യാസം എന്നിവക്ക്‌ കേരളത്തിന്‍റെ അടുത്ത ഘട്ട വളർച്ചയുടെ മൂന്ന് സ്തംഭങ്ങളായി മാറാൻ കഴിയും. വ്യക്തമായ കാഴ്ചപ്പാടും കൂട്ടായ പ്രതിബദ്ധതയും ഉണ്ടെങ്കിൽ സമഗ്രവികസനത്തിനും നവീനാശയങ്ങൾക്കും മനുഷ്യപുരോഗതിക്കും ഊന്നൽ നൽകുന്ന ആഗോള മാതൃകയായി കേരളം ഉയർന്നുവരുമെന്നും ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ബജറ്റിനെ അഭിനന്ദിച്ച്​ ഡോ. ആസാദ് മൂപ്പൻ;‘ആരോഗ്യം, കൃഷി, എ.ഐ..ഇതിലാകട്ടെ ശ്രദ്ധ’
Next Story