മിറാക്ൾ എഫ്.സി ഫുട്ബാൾ മേള സമാപിച്ചു
text_fieldsമിറാക്ൾ എഫ്.സി ഫുട്ബാൾ സീസൺ രണ്ടിൽ ജേതാക്കളായവർ
അൽഐൻ: മിറാക്ൾ എഫ്.സി ഫുട്ബാൾ മേളയുടെ രണ്ടാമത് സീസൺ സമാപിച്ചു. അൽ ഐനിലെ മുൻനിര ടീമുകളിലൊന്നായ മിറാക്ൾ എഫ്.സിയാണ് ഫുട്ബാൾ മേള സംഘടിപ്പിച്ചത്. അൽ മാകാം ഇക്യൂസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ നടന്ന ടൂർണമെന്റിൽ യു.എ.ഇയിലെ മികച്ച 16 ടീമുകൾ മാറ്റുരച്ചു. ഫൈനൽ മത്സരത്തിൽ ഫോർട്ടി ടൈംസ് അൽ ഐൻ ജേതാക്കളായി.
ഫ്രണ്ട്സ് ഓഫ് ഗ്രീൻ അൽ ഐൻ റണ്ണേഴ്സും അൽഐൻ ഫാം മൂന്നാം സ്ഥാനവും നേടി. ഫോർട്ടി ടൈംസ് അൽഐന്റെ ജിതിനാണ് മികച്ച താരം. സ്റ്റോപ്പറായി ഫോർട്ടി ടൈംസിന്റെ തന്നെ സജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി ഗ്രീൻ ഓഫ് അൽ ഐന്റെ ആസിഫ് കരസ്ഥമാക്കി. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ചെയർ ലേഡി സ്മിത രാജേഷ്, ഡോ. ഷാഹുൽ ഹമീദ്, മെയിൻ സ്പോൺസർ നവാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മിറാക്ൾ എം.സി പ്രസിഡന്റ് ഷമീർ കൊടിയിൽ, സെക്രട്ടറി അർഷാദ്, മറ്റു ടീം അംഗങ്ങളായ നവാബ്, ഇക്ബാൽ, മൊയ്ദീൻ കുട്ടി, റിഫാസ്, മുജീബ്, സലാം, ബഷീർ, റഫീഖ്, നൗഷാദ്, നാഷിഫ്, നാഫിൽ, ഹൈദർ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ടൂർണമെന്റ് കോഓഡിനേറ്ററായ കോയ മാസ്റ്റർ കളി ആദ്യവസാനം വരെ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

