സ്ത്രീ കരുത്തിന് ആദരം; നിഷ്ക ജ്വല്ലറിയിൽ ‘നൈല കലക്ഷൻ’
text_fieldsദുബൈയിൽ നടന്ന ചടങ്ങിൽ നിഷ്ക ജ്വല്ലറിയുടെ ‘നൈല കലക്ഷൻ’ പുറത്തിറക്കുന്നു
ദുബൈ: നിഷ്ക മൊമെന്റ്സ് ജ്വല്ലറി സ്ത്രീകൾക്കായി നൈല കലക്ഷൻ എന്ന പേരിൽ പുതിയ കലക്ഷൻ പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും വ്യക്തിത്വത്തിനും ആദരമായിട്ടാണ് പുതിയ കലക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്. റേഡിയോ- സിനിമ താരം നൈല ഉഷയുമായി ചേർന്നാണ് നിഷ്ക മൊമെന്റ്സ് ജ്വല്ലറി നവീനമായ സംരംഭത്തിന് തുടക്കമിട്ടത്. പുതിയൊരു ആഭരണ കലക്ഷനുമുപരി, മാറുന്ന ലോകത്തിന്റെ മുഖമുദ്രയായ സ്ത്രീകളുടെ ആത്മവിശ്വാസം, അഭിമാനം, ഉൾക്കരുത്ത് എന്നിവയെ ഒരു ആഘോഷമാക്കുന്നതാണ് നൈല കലക്ഷൻ.
സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും നിശ്ചയദാർഢ്യവും സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാൻഡാണ് നിഷ്കയെന്നും, ഈ മൂല്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വ്യക്ത്വമാണ് നൈല ഉഷയുടെയെന്നും മോറിക്കാപ്പ് ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ നിഷിൻ തസ്ലിം അഭിപ്രായപ്പെട്ടു. ഈ കലക്ഷൻ വെറുമൊരു ആഭരണം മാത്രമല്ല, ഇതൊരു പ്രസ്താവനയാണ്. അത് ഓരോ വ്യക്തിയുടെയും വിജയവും സ്വപ്നങ്ങളും അഭിമാനത്തോടെയും തിളക്കത്തോടെയും സ്വയം അണിയുന്നതിനെക്കുറിച്ചാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് എപ്പോഴും വിശ്വസിക്കുന്നുവെന്നും, നൈല കലക്ഷൻ അത്തരമൊരു മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുമായുള്ള സഹകരണത്തെക്കുറിച്ച് നൈല ഉഷ പറഞ്ഞു. നിഷ്കയുടെ നൈല കലക്ഷൻ കരാമ സെന്ററിലെ നിഷ്ക സ്റ്റോറിലും അൽ ബർശയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ഫെബ്രുവരി 15 മുതൽ ലഭിക്കുന്നതാണെന്ന് നിഷ്ക മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

