പുരോഗതിക്ക് ലീഗും സമസ്തയും കൈകോർത്തുനിന്നു –അബ്ദുസ്സമദ് പൂക്കോട്ടൂർ
text_fieldsദുബൈ കെ.എം.സി.സി ‘അഹ്ലൻ റമദാൻ’ പരിപാടിയിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തുന്നു
ദുബൈ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിലെ മുസ്ലിംകൾ കൈവരിച്ച പുരോഗതിക്കു പിന്നിൽ മുസ്ലിം ലീഗും സമസ്തയും കൈകോർത്തു നിന്നതാണെന്നും ചരിത്രം പരിശോധിച്ചാൽ ആർക്കും ഇത് ബോധ്യപ്പെടുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു.
സമുദായത്തിലെ ഭിന്നാഭിപ്രായങ്ങളുള്ളവരെ ഒരു മേശക്ക് ചുറ്റുമിരുത്തി സമുദായത്തിന്റെ പൊതുവായ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ അവസരമൊരുക്കുന്നതിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വം മാതൃകപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സ്വാഗതവും സെക്രട്ടറി ഒ. മൊയ്തു നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ പി.കെ ഇസ്മായിൽ, ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ബാബു എടക്കുളം, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ആർ. ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, അബ്ദുസ്സമദ് ചാമക്കാല, നാസർ മുല്ലക്കൽ എന്നിവർ ആശംസ നേർന്നു. കരീം കാലടി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

