ഷാർജയിലെ മാലിന്യക്കൂനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; യുവതിയെ തെരഞ്ഞ് പൊലീസ്
text_fieldsഷാർജ: മാലിന്യക്കൂനയിൽ നവാജത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിക്കായി അന്വേഷണം ഊർജിതമാക്കി ഷാർജ പൊലീസ്. എമിറേറ്റിലെ അൽ സജ മേഖലയിൽ ജനുവരി 27ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ചോരക്കുഞ്ഞിന്‍റെ മൃതദേഹം മാലിന്യക്കൂനയിൽ കണ്ടെത്തിയത്. പതിവ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി മുനിസിപ്പാലിറ്റി ജീവനക്കാർ മാലിന്യക്കൊട്ട പരിശോധിക്കുന്നതിനിടെയാണ് പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുനിസിപ്പാലിറ്റി ജീവനക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് എത്തിയ പൊലീസ് തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മാതാവിനായി തെരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

