ഷാർജ പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ
text_fieldsഷാർജ: നവജാത ശിശുവിനെ ഷാർജയിലെ പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അൽ മജാസ് 1ലെ പള്ളിയിൽ സ്ത്രീകൾ നമസ്കരിക്കുന്ന ഭാഗത്താണ് സുരക്ഷ ജീവനക്കാരൻ കുട്ടിയെ കണ്ടെത്തിയതെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ബുധനാഴ്ചയാണ് സംഭവം. സുരക്ഷ ജീവനക്കാരൻ നമസ്കരിക്കാനായി പോകുമ്പോൾ സ്ത്രീകൾ നമസ്കരിക്കുന്ന ഭാഗത്തു നിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഷാർജ പൊലീസിലെ ഓപറേഷൻ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ആംബുലൻസുമായി ഉടൻ പള്ളിയിൽ എത്തിയ പൊലീസ് കുട്ടിയെ എടുത്ത് അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയായതിനാൽ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. ആഫ്രിക്കൻ വംശത്തിൽപ്പെട്ട കുട്ടിയെന്നാണ് സംശയിക്കുന്നത്.
ശിശുസംരക്ഷണ കമ്മിറ്റിക്ക് കൈമാറാനാണ് തീരുമാനം. അതിന് മുമ്പ് കുട്ടിക്ക് വാക്സിനേഷൻ നൽകുകയും പൂർണ മെഡിക്കൽ ചെക്കപ്പ് നടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവിനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

