Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ത്സ​രാ​ഘോ​ഷം:...

പു​തു​വ​ത്സ​രാ​ഘോ​ഷം: തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കാ​ർ, ഐ​ഫോ​ൺ സ​മ്മാ​നം

text_fields
bookmark_border
പു​തു​വ​ത്സ​രാ​ഘോ​ഷം: തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കാ​ർ, ഐ​ഫോ​ൺ സ​മ്മാ​നം
cancel
Listen to this Article

ദു​ബൈ: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​രു ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തി​ല​ധി​കം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളു​മാ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക.

യു.​എ.​ഇ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് മാ​ന​വ​വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം എ​ല്ലാ​വ​ർ​ഷ​വും പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി ഒ​ന്നി​ന് രാ​ത്രി ഒ​മ്പ​തു​വ​രെ നീ​ളും. കാ​ർ, വി​മാ​ന ടി​ക്ക​റ്റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ദി​ർ​ഹ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ളും റാ​ഫി​ൾ ഡ്രോ​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും. കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​ണ് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ടം​വ​ലി, കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം ത​ത്സ​മ​യ സം​ഗീ​ത നി​ശ​ക​ൾ, കോ​മ​ഡി ഷോ​ക​ൾ, ഡാ​ൻ​സ് പ്ര​ക​ട​ന​ങ്ങ​ൾ, ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ൾ, ഫ​ൺ ഗെ​യി​മു​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും. പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടു​മു​ണ്ടാ​കും. ദു​ബൈ​യി​ലെ ജ​ബ​ൽ അ​ലി, മു​ഹൈ​സി​ന, അ​ബൂ​ദ​ബി​യി​ലെ ഹ​മീം, മ​ഫ്‌​റ​ഖ്, ഷാ​ർ​ജ​യി​ലെ അ​ൽ സ​ജ്ജ തു​ട​ങ്ങി രാ​ജ്യ​മൊ​ട്ടാ​കെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​വും എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും. മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesiPhoneNew Year's Evegulf news malayalam
News Summary - New Year's Eve: Car and iPhone gifts for employees
Next Story