Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുവൽസര രാവ്...

പുതുവൽസര രാവ് യു.എ.ഇയിൽ അഘോഷിക്കാം; വിവിധ എമിറേറ്റുകളിൽ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
New year celebration
cancel

പുതുവൽസര രാവ് യു.എ.ഇയിൽ എല്ലാവരും ആഘോഷത്തിന് ഒഴിഞ്ഞുവെക്കുന്ന സമയമാണ്. നിരവധി ആകർഷകമായ പരിപാടികളാണ് ഈ ദിവസത്തിൽ ഒരുക്കാറുള്ളത്. ആകാശം നിറയെ കരിമരുന്നിെൻറ വർണ വിസ്മയങ്ങൾ നിറയുകയും ആഘോഷവേദികളിൽ സംഗീതവും നൃത്തവും പൊടിപൊടിക്കുകയും ചെയ്യും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാഴ്ചക്കാരെ അൽഭുതപ്പെടുത്താൻ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളാണ് വിവിധയിടങ്ങളിലായി ഒരുക്കപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളും താമസക്കാരും ഇമാറാത്തിലെ പുതുവൽസരാഘോഷ അനുഭവത്തിനായി കാത്തിരിക്കയാണ്. എല്ലായിടത്തും വെടിക്കെട്ടും കലാപരിപാടികളുമാണ് ആഹ്ലാദത്തിന് മാറ്റുകൂട്ടാനായി പ്രധാനമായും ഒരുക്കിയിട്ടുള്ളത്. സഞ്ചാരികൾ വന്നുനിറയുന്ന രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലും ഒരുക്കം പൂർത്തിയായി കൊണ്ടിരിക്കയാണ്.

കൂടുതൽ പാർക്കിങ് സൗകര്യവും കാണികൾക്ക് സുരക്ഷിതമായി വീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും അതിലുണ്ട്. കഴിഞ്ഞ വർഷം കോവിഡിന്‍റെ അൽപം നിയന്ത്രണത്തിനിടയിലാണ് ആഘോഷങ്ങൾ നടനതെങ്കിൽ ഇത്തവണ പൂർണമായും സുരക്ഷിതമായ അന്തരീക്ഷത്തിലാണെന്ന പ്രത്യേകതയുണ്ട്.

ദുബൈയിൽ ആഘോഷം എല്ലായിടത്തും

ദുബൈയിൽ വിപുലമായ പുതുവൽസരാഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കപ്പെട്ടിട്ടുള്ളത്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും എമിറേറ്റിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടും.

ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻറിസ് ദ പാം, പാം ബീച്ച്, ലാ മെർ, ബ്ലൂ വാടേഴ്സ് ഐലൻറ്, അൽ സീഫ്, ജുമൈറ ബീച്ച്-ബുർജ് അൽ അറബ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഫോർ സീസൺ റിസോട്ട്, വിസ്റ്റ മേർ ദ പാം, സോഫിടെൽ ദ പാം ജുമൈറ, റോയൽ മിറാഷ്, നിക്കി ബീച്ച് റിസോർട്, ഷമ ടൗൺ സ്ക്വയർ ദുബൈ, ബൽഗാരി റിസോർട്ട്, പാം ജുമൈറ, ബാബ് അൽ ശംസ്, അറേബ്യൻ റേഞ്ചസ് ഗോൾഫ് ക്ലബ്, അഡ്രസ് മോൻറ്ഗോമരി, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, പലാസോ വെർസാസെ, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്, പാർക് ഹയാത്ത്, സബീൽ സാരായ്, ജെ.എ ദ റിസോർട്ട് എന്നി സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസിയുടെ അനുമതി ലഭിക്കുന്നതോടെയാണ് ഇതിന് അന്തിമ തീരുമാനമാവുക.

എക്സ്പോ സിറ്റിയിൽ ആദ്യമായി പുതുവൽസരാഘോഷം എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആയിരങ്ങളുടെ ആഘോഷ നഗരിയായ ഗ്ലോബൽ വില്ലേജിൽ പുതുവൽസര രാവിൽ വിപുലമായ പരിപാടികളാണുള്ളത്. വിവിധ രാജ്യങ്ങളിൽ പുതുവൽസരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകം പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോള ഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്.

രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുക. ഫിലിപ്പീൻസിൽ പുതുവർഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയിൽ ആഘോഷാരവങ്ങൾ ഉയരും. 9മണിക്ക് താല്യൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവൽസര പിറവികൾ ക്രമപ്രകാരം ആഘോഷിക്കും. 1മണിക്ക് തുർക്കിയുടെ ആഘോഷത്തോടെയാണ് സമാപിക്കുക. ഓരോ പുതുവൽസര പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും. ഇതിലൂടെ രാവു മുഴുവൻ ആഘോഷമായിത്തീരും.

അബൂദബിയിൽ കോർണിഷ് മുതൽ മദീനത് സായിദ് വരെ

അബൂദബിയില്‍ കഴലഞ്ഞ തവണ പുതുവല്‍സരാഘോഷത്തിൽ പിറന്നത് മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളായിരുന്നു. 40 മിനിറ്റ് വെടിക്കെട്ട് നടത്തി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരി ലോകത്തെ വിസ്മയിപ്പിച്ചതിന്‍റെ ഇതിന്‍റെ ഭാഗമായാണ്. എമിറേറ്റിൽ വെടിക്കെട്ട് ആസ്വദിക്കാൻ ഏറ്റവും യോജിച്ച സ്ഥലം അബൂദബി കോർണിഷ് തന്നെയാകും. മനോഹരമായ കാഴ്ച സമ്മാനിക്കുന്ന എട്ടു കിലോമീറ്റർ നീളത്തിലെ വാട്ടർഫ്രണ്ടിൽ സ്ഥലം കണ്ടെത്താൻ തന്നെയായിരിക്കും ആളുകൾ കൊതിക്കുക.

റെസ്റ്റോറന്‍റുകൾ, കഫേകൾ, പാർക്ക് പ്യൂകൾ എന്നിവയുടെ നിരതന്നെ ഇവിടെയുണ്ട്. അൽ മരിയ ദ്വീപാണ്മേറ്റൊരു ആഘോഷ കേന്ദ്രം. ഇവിടെയും വെടിക്കെട്ട് തന്നെയാണ് ഹൈലൈറ്റ്. യാസ് ദ്വീപിലെ യാസ് ബേ വാട്ടർഫ്രണ്ടിലും മികച്ച അനുഭവമാണ് കാത്തിരിക്കുന്നത്. നിരവധി വിനോദ സംവിധാനങ്ങളുള്ള ഇവിടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ആഘോഷത്തിന് യോജിച്ച ഇടമാണ്. കലാ-സാംസ്കാരിക പരിപാടികളും ഇവിടെ വൈകുന്നേരം നാല് മുതൽ പുലർച്ച ഒന്ന് വരെ അരങ്ങേറുമെന്നാണ് അരുതുന്നത്.

അൽ ഫുർസാൻ ഇൻറർനാഷനൽ സ്പോർട്സ് റിസോർട്ടിൽ കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ ഇത്തവണയുമുണ്ടയേക്കും. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ നഗരിയിലും കരിമരുന്ന് പ്രയോഗത്തോടൊപ്പം നൃത്തം, ഇമാറാത്തികളുടെ പരമ്പരാഗത പ്രദർശനങ്ങൾ, കര കൗശല പ്രദർശനങ്ങൾ എന്നിവ ഒരുക്കും. സാദിയാത്ത് ദ്വീപിലും അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും ദഫ്രയിലെ മദീനത് സായിദിലും എല്ലാം പരിപാടികൾ പ്രതീക്ഷിക്കുന്നുണ്ട്. എല്ലായിടത്തും മികവുറ്റ നവവൽസരാഘോഷം തന്നെയാണ് ഒരുങുന്നത്.

ഷാർജയിലും ഖോർഫക്കാനിൽ തിമിർക്കാം

പുതുവർഷരാവ് വർണശബളമാക്കാൻ ഗംഭീര ആഘോഷപരിപാടികളാണ് ഷാർജയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടിൾ ഷാർജ നിക്ഷേപവികസന വകുപ്പിെൻറ(ഷുറൂഖ്) കീഴിലാണ് സംഘടിപ്പിക്കുക. കുടുംബത്തോടൊപ്പം എത്തുന്നവർക്ക് അൽ മജാസ് വാട്ടർഫ്രണ്ടിൽ വർണാഭമായ വെടിക്കെട്ട് ആസ്വദിക്കാൻ സൗകര്യം ഇത്തവണയുമുണ്ടാകും എന്നാണ് കരുതുന്നത്. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവൽസര ആഘോഷവും മുൻവർഷങ്ങളെ കവച്ചുവെക്കുന്നതാകും.

ഷാർജ നഗരത്തിലെന്ന പോലെ, കിഴക്കൻ തീരത്തും വെടിക്കെട്ട് ഒരുക്കും. സമീപകാല വികസന പ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിലും കഴിഞ്ഞ വർഷത്തേത് പോലെ വെട്ടിക്കെട്ടുണ്ടാവും. അൽ മജാസിലും ഖോർഫക്കാൻ ബീച്ചിലും വെടിക്കെട്ട് കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാ

നുള്ള സൗകര്യവും ഷാർജ നഗരത്തിെൻറ നിറങ്ങളാസ്വദിച്ച് അത്താഴം കഴിക്കാൻ താൽപര്യമുള്ളവർക്ക് ഷാർജ അൽ നൂർ ദ്വീപിെൻറ തീരത്ത് പ്രത്യേക ഡിന്നർ പാക്കേജുകളും ഒരുക്കാറുണ്ട്. കുറച്ച് സാഹസികത കൂടി ആഗ്രഹിക്കുന്നവർക്കും, നഗരത്തിലെ ട്രാഫിക് തിരക്കുകളിൽ നിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്ന് ആഗ്രഹമുള്ളവർക്കുമായി മെലീഹ ആർക്കിയോളജി സെൻറർ ആഘോഷം ഒരുക്കും. സൂഫീ നൃത്തവും ഫയർ ഡാൻസും ഗിറ്റാർ സംഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.

അജ്മാനിലും റാസല്‍ഖൈമയിലും പൊലിമയേറും

അജ്മാനിലെയും റാസൽഖൈമയിലെയും വിനോദ കേന്ദ്രങ്ങളില്‍ പുതുവത്സരാഘോത്തിന് ഇക്കുറിലും പൊലിമയേറും. ആഘോഷങ്ങളുടെ ഭാഗമായി ഗംഭീര വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അജ്മാനിലെ ഏറ്റവും വലിയ വെടിക്കെട്ട് അൽ സോറയിലാകും ഒരുക്കുക. കണ്ടല്‍കാടുകളും പക്ഷി സങ്കേതങ്ങളും ജലഗതാഗത വിനോദങ്ങളും ഒത്തുചേരുന്ന സോറയില്‍ വർണാഭമായ വെടികെട്ട് സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിെൻറ മറ്റു പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് വിനോദ സഞ്ചാരികൾ ഒഴുകുമെന്നാണ് കരുതുന്നത്.

അജ്മാനിലെ അൽ സോറയായിരുന്നു ഇത്തവണ യു.എ.ഇയിലെ തണുപ്പുകാല കാമ്പയിനിന് തുടക്കം കുറിച്ച സ്ഥലം. അജ്മാൻ എമിറേറ്റിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്തമായ സവിശേഷതകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അല്‍സോറ പാരിസ്ഥിതികവും പ്രകൃതിദത്തവുമായ വിനോദസഞ്ചാര പ്രേമികൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്.

റാസല്‍ഖൈമയിൽ അല്‍ മര്‍ജാന്‍ ഐലൻറ് കേന്ദ്രീകരിച്ചാണ് പുതുവര്‍ഷ ആഘോഷ പരിപാടികൾ നടക്കാറുള്ളത്. വൈവിധ്യമാര്‍ന്ന സംഗീത കലാ വിരുന്നുകളോടെയാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കമാകുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വിനോദ പരിപാടികള്‍, മല്‍സരങ്ങള്‍, പ്രശസ്ത പ്രതിഭകള്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, പരമ്പരാഗത കലാ പ്രകടനങ്ങള്‍, രുചി ഭേദങ്ങളോടെ ഫുഡ് ട്രക്കുകള്‍ തുടങ്ങിയും ഒരുക്കും. പവിഴ ദ്വീപുകള്‍ക്കും അല്‍ ഹംറ വില്ലേജിനും ഇടയില്‍ 4.7 കിലോ മീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് പ്രദേശത്താണ് കരിമരുന്ന് വിരുന്ന് നടക്കാറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - New Year's Eve can be celebrated in the UAE; Preparations have been completed in various emirates
Next Story