Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുവർഷാഘോഷത്തിന്​ ...

പുതുവർഷാഘോഷത്തിന്​  രാജ്യം അണിഞ്ഞൊരുങ്ങി

text_fields
bookmark_border
പുതുവർഷാഘോഷത്തിന്​  രാജ്യം അണിഞ്ഞൊരുങ്ങി
cancel

ദുബൈ: സന്തോഷം പിറന്ന നാടാണ്​ യു.എ.ഇ. അതിൽ തന്നെ ജന്മനാ ഉൽസവ നഗരിയാണ്​ ദുബൈ. ആനന്ദവും ആഘോഷവുമാണ്​ നഗരത്തി​​െൻറ മുഖമുദ്ര. ഏറ്റവും വിരസമായ ദിനത്തിൽ പോലും മൂന്ന്​ ഡസൻ ആഘോഷങ്ങൾ നടക്കുന്നുണ്ടാവും. ഇൗ നാട്ടിലേക്കാണ്​ പുതുവർഷമെത്തുന്നത്​. ബുർജ്​ ഖലീഫയുടെ തിരുനെറ്റിയിൽ തുടങ്ങുന്നയാഘോഷം നിലത്തിറങ്ങി ലോകം മുഴുവൻ പടരുന്ന പോലെ തോന്നും. ബുർജ്​ അൽ അറബ്​, ദി പാം, ഫെസ്​റ്റിവൽ സിറ്റി, ജെ.ബി.ആർ, ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലെല്ലാം ലോകം വിസ്​മയിക്കുന്ന ആഘോഷങ്ങൾ നടക്കാറ്​. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ലൈറ്റ്​ ഷോ ഒരുക്കിയാണ്​ ബുർജ്​ ഖലീഫ പുതുവർഷത്തെ വര​േവൽക്കുന്നതെന്ന്​ എമ്മാർ ഗ്രൂപ്പ്​ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്​. 2018 നെ വരവേൽക്കാൻ നീലവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ബുർജ്​ ഖലീഫയുടെ ചിത്രം ഫേസ്​ബുക്കിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്​. ഡൗൺടൗണിലും ദുബൈ ഫൗണ്ടനിലും നടക്കുന്ന തകർപ്പൻ പ്രകടനങ്ങൾ അടുത്തിരുന്ന്​ കാണാൻ ഒരാൾക്ക്​ 1600 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​ നിശ്​ചയിച്ചിരിക്കുന്നത്​. കാലങ്ങളായി കണ്ണഞ്ചിപ്പിച്ചിരുന്ന വെടിക്കെട്ട്​ ഇക്കുറി ഉണ്ടാവില്ല. ഒാരോ വർഷവും പൊലിമ കൂടി വന്നിരുന്ന വെടിക്കെട്ട്​ ഇക്കുറി വേണ്ടെന്ന്​ വച്ചു. ഇത്​ സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്​ചയാണ്​ ഉണ്ടായത്​. ജെ.ബി.ആറിലെ വെടിക്കെട്ടും വേണ്ടെന്ന്​ വെച്ചിട്ടുണ്ടെന്ന്​ മറ്റൊരു പ്രമുഖ ​െഡവലപ്പറായ മീരാസും അറിയിച്ചിട്ടുണ്ട്​. 

ഗ്ലോബൽ വില്ലേജിൽ പുതുവർഷം ഏഴ്​ തവണ പിറക്കും:- ലോകത്തെ പുതുവർഷാരംഭങ്ങൾ എല്ലാം ഒന്നിച്ച്​ അനുഭവിക്കാനുള്ള യോഗം ഒരുക്കിയിരിക്കുകയാണ്​ ഗ്ലോബൽ വില്ലേജ്​. മണിക്കൂറുകളുടെ ഇടവേളയിൽ ഏഴ്​ പുതുവർഷങ്ങൾ ഇവിടെ പിറക്കും. യു.എ.ഇ. സമയം രാത്രി എട്ടിന്​ ആദ്യ വെടിക്കെട്ട്​ നടക്കും. ഇതോ​െട ഫിലിപൈൻസിൽ 2018 പിറക്കും. പ്രധാന വേദിയിൽ ഫിലിപ്പിനോകളുടെ ആഘോഷം ഒന്നടങ്ങു​േമ്പാഴേക്കും തായ്​ലാൻറിൽ പുതുവർഷം എത്തിയതി​​െൻറ പടക്കം ​െപാട്ടും. ഇതോടെ തായ്​ കലാപ്രകടനങ്ങൾ സ്​റ്റേജിലെത്തും. 10 മണിക്കുള്ള വെടിയൊച്ചകൾ ബംഗ്ലാദേശിന്​ സമർപ്പിച്ചിരിക്കുന്നതാണ്​. പത്തരയുടെ ആഘോഷം ഇന്ത്യക്കും പതിനൊന്നി​േൻറത്​ പാകിസ്​താനുമുള്ളതാണ്​. ഇനിയുള്ളതാണ്​ ഏറ്റവും ഉജ്ജ്വലമായ ആഘോഷം. അത്​ യു.എ.ഇയിൽ പുതുവർഷം എത്തിയതി​േൻറതാണ്​. തുർക്കിയുടെ പുതുവർഷം പുലർച്ചെ ഒരു മണിക്ക്​ ആഘോഷിച്ച്​ കഴിഞ്ഞാൽ ഗ്ലോബൽ വില്ലേജ്​ ശാന്തമാകും. 

ദുബൈയിൽ പാർക്കിങ്​ സൗജന്യം; മെട്രോ നിലക്കില്ല:- ഡിസംബർ 31 നും ജനുവരി ഒന്നിനും ദുബൈയിൽ ഉടനീളം പാർക്കിങ്​ സൗജന്യമായിരിക്കും. ബഹുനില പാർക്കിങ്​ സംവിധാനങ്ങൾക്ക്​ ഇളവ്​ ബാധകമല്ല. ദുബൈ മെട്രോയുടെ റെഡ്​ലൈൻ സർവീസ്​ ഡിസംബർ 31 ന്​ രാത്രി മുഴുവൻ പ്രവർത്തിക്കും. പുലർച്ചെ അഞ്ചിന്​ തുടങ്ങുന്ന സർവീസുകൾ പിറ്റേന്ന്​ അർദ്ധരാത്രി മാത്രമെ നിലക്കൂ. ഗ്രീൻ ലൈൻ പുലർച്ചെ 5.30 തുടങ്ങി രാത്രി ഒന്നിന്​ അവസാനിക്കും. ദുബൈ ട്രാം ഒന്നാം തീയതി രാവിലെ ആറിന്​ തുടങ്ങി പിറ്റേന്ന്​ പുലർച്ചെ ഒന്നിന്​ അവസാനിക്കും. പുതുവർഷ ദിനത്തിലും തലേദിവസവും പ്രധാന ബസ്​ സ്​റ്റേഷനായ ഗോൾഡ്​ സൂഖ്​ രാവിലെ 4.25 ന്​ പ്രവർത്തനം തുടങ്ങി 12.30ന്​ അവസാനിപ്പിക്കും. അൽ ഗുബൈബയുടെ പ്രവർത്തനം പുലർച്ചെ 4.16 മുതൽ രാത്രി ഒന്ന്​ വരെയായിരിക്കും. സത്​വ അഞ്ചിന്​ തുറന്ന്​ രാത്രി 11 ന്​ അടക്കും. പുലർച്ചെ അഞ്ചിന്​  തുറക്കുന്ന ജബൽഅലി സ്​റ്റേഷൻ രാത്രി 11.30ന്​ അടക്കും. 

കൗണ്ട്​ ഡൗൺ വില്ലേജുമായി അബൂദബി:- തലസ്​ഥാനത്ത്​ ആഘോഷങ്ങൾ ഇന്ന്​ മുതൽ തുടങ്ങിക്കഴിഞ്ഞു. ​പുതുവർഷത്തെ വരവേൽക്കാൻ കൗണ്ട്​ ഡൗൺ വില്ലേജ്​ തന്നെ അവർ ഒരുക്കിയിട്ടുണ്ട്​. ക്രോണിക്​ ബ്രേക്​വാട്ടറിൽ സാംസ്​കാരിക, ​ വിനോദസഞ്ചാര വകുപ്പാണ്​ ഇത്​ തുറന്നിരിക്കുന്നത്​. 40 ചില്ലറ വിൽപന ശാലകളും 50 ഭക്ഷണ ശാലകളും ഇവിടെയുണ്ട്​. പൈതൃക മേഖല, ആംഗ്രി ബേർഡ്​ ആക്​ടിവേഷൻ സോൺ, മഞ്ഞ്​ ഗോളങ്ങൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ആഘോഷിക്കാൻ വേണ്ടതൊക്കെ ഇവിടുണ്ടാവും. പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇയിലെയും യമനിലേയും ഇൗജിപ്​തിലേയും മികച്ച ഗായകരും ഇവിടെ എത്തും. 15 മിനിറ്റ്​ നീളുന്ന വെടിക്കെ​േട്ടാടെയാണ്​ പുതുവർഷത്തെ വരവേൽക്കുക. 40 മുതൽ 150 ദിർഹം വരെയാണ്​ ടിക്കറ്റ്​ നിരക്ക്​. വ്യത്യസ്​ത ആഘോഷങ്ങളുമായി ഷാർജയും റാസൽഖൈമയും  ഷാര്‍ജയിലെ പ്രധാന വിനോദ-വിശ്രമ കേന്ദ്രമായ അല്‍ മജാസ് മേഖലയിലായിരിക്കും പുതുവർഷം ആഘോഷിക്കുക. അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലെ വെടിക്കെട്ട് 10 മിനുട്ട് നീളും. ചിത്ര ശലഭങ്ങളുടെ പറുദീസയായ അല്‍ നൂര്‍ ദ്വീപ്, അല്‍ ഖസബ, ഫ്ളാഗ് ഐലന്‍ഡ്, ഖാലിദ് ലഗൂണ്‍ കോര്‍ണിഷ് എന്നിവിടങ്ങളിൽ നിന്നെല്ലാം വർണ്ണക്കാഴ്​ച ആസവദിക്കാനാവും. കരിമരുന്നെഴുതുന്ന വര്‍ണങ്ങളോടൊപ്പം നൃത്തം ചെയ്യാന്‍ സംഗീത ജലധാരയും ഉണ്ടാകും. ഇതിനായി ഷാര്‍ജ ഫൗണ്ടനില്‍ 16 പുതിയ വിക്ഷേപിണികള്‍ ചേര്‍ത്തിട്ടുണ്ട്. ഇത് പുതിയ ദൃശ്യവിസ്​മയമാകും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അതുല്യമായ കരിമരുന്ന് പ്രയോഗമാണ്​ റാസല്‍ഖൈമ ഒരുക്കുന്നത്​. ഞായറാഴ്ച്ച രാത്രി മര്‍ജാന്‍ ഐലൻറിലാണ് ഇത്​ നടക്കുക. റാക് വിനോദ വികസന വകുപ്പാണ് പവിഴ ദ്വീപുകളിലെ പുതുവല്‍സരാഘോഷം ഒരുക്കുന്നത്. രാത്രി എട്ട് മുതല്‍ 12 വരെ ആഘോഷവും കരിമരുന്ന് പ്രയോഗവും നടക്കും. ഗിന്നസ് റെക്കോര്‍ഡിടുന്ന കരിമരുന്ന് പ്രയോഗമായിരിക്കും നടക്കുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malalam NewsNew year function gulf news
News Summary - New year function uae gulf news
Next Story