പുതുവത്സര കുടുംബസംഗമം
text_fieldsഒ.ഐ.സി.സി ഷാർജ സംഘടിപ്പിച്ച പുതുവത്സര
കുടുംബസംഗമം
ഷാർജ: ഒ.ഐ.സി.സി ഷാർജയുടെ ആഭിമുഖ്യത്തിൽ പുതുവത്സര കുടുംബസംഗമം സംഘടിപ്പിച്ചു. അജ്മാൻ ഹീലിയോയിൽ നടന്ന ചടങ്ങിൽ നിരവധി ഒ.ഐ.സി.സി കുടുംബാംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ട്രഷറർ ദിജേഷ് ചേനോളി നന്ദിയും പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മധുവിനുള്ള ഉപഹാരം മുഖ്യരക്ഷാധികാരി മുഹമ്മദ് ജാബിർ സമ്മാനിച്ചു. വിവിധ കലാകായിക മത്സരങ്ങൾക്ക് റാഫി പെരുമല, നൗഫാദ്, സിറാജ്, സുനിൽ ഷാ, മജീന്ദ്രൻ, സജീവ്, ഫൈസൽ ആറ്റിങ്ങൽ, അൻവർ അമ്പൂരി, സലിം അമ്പൂരി, നാസർ വാരിക്കോളി, അഫ്സൽ കോട്ടയം, ജോൺസൺ, ആനന്ദ്, ഹക്കീം കൊല്ലം, മുഹമ്മദ് കുഞ്ഞി കാസർകോട്, ഹാരിസ് പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി.

