Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാ​ള​മേ​ള​ങ്ങ​ളു​മാ​യി...

താ​ള​മേ​ള​ങ്ങ​ളു​മാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
താ​ള​മേ​ള​ങ്ങ​ളു​മാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

ഷാ​ർ​ജ: താ​ള​മേ​ള​ങ്ങ​ളും വൈ​വി​ധ്യ ക​ലാ​വി​രു​ന്നു​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു. ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി​യാ​ണ് ‘സ​ദ​നം മേ​ളോ​ത്സ​വം’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​സ്സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ക​ൾ​ച്ച​ർ ആ​ൻ​ഡ്​ ലേ​ബ​ർ കോ​ൺ​സ​ൽ താ​ഡു മാ​മു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ച​രി ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ, ജോ​യ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ്, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു നാ​യ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ർ, സ​ദ​നം രാ​ജേ​ഷ് മാ​രാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. 101 ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന പ​ഞ്ചാ​രി-​അ​ട​ന്ദ മേ​ള​വും 20 അ​ഭി​നേ​താ​ക്ക​ളെ അ​ണി​നി​ര​ത്തി സു​രേ​ഷ് കൃ​ഷ്ണ ര​ച​ന​യും സം​വി​ധാ​ന​വും ഗാ​ന​ങ്ങ​ളും നി​ർ​വ​ഹി​ച്ച അ​ന​ന്ത​പു​രി തി​യ​റ്റേ​ഴ്സി​ന്‍റെ ‘സ്നേ​ഹ​പ്പെ​രു​മ’ നാ​ട​ക​വും അ​ര​ങ്ങേ​റി. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearUAEcelebretion
News Summary - new year celebretion
Next Story