Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​തു​ച​രി​തം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ്
cancel
camera_alt

പു​തു​വ​ത്സ​ര രാ​വി​ല്‍ റാ​സ​ല്‍ഖൈ​മ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ഗി​ന്ന​സ് ​റെക്കോ​ഡ്​ ക​രി​മ​രു​ന്ന് വി​രു​ന്ന്

റാ​സ​ല്‍ഖൈ​മ: മു​ന്‍നി​ര വി​നോ​ദ​കേ​ന്ദ്ര​മെ​ന്ന പ​ദ​വി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന ലോ​ക​പ്ര​ക​ട​ന​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​റ്റ് റാ​സ​ല്‍ഖൈ​മ. ര​ണ്ടു ലോ​ക റെ​ക്കോ​ഡു​ക​ള്‍ പി​റ​ന്ന വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രാ​ല്‍ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് ഉ​ള്‍പ്പെ​ടു​ന്ന ജ​സീ​റ അ​ല്‍ ഹം​റ​യും പ​രി​സ​ര​പ്ര​ദേ​ശ​വും വീ​ര്‍പ്പു​മു​ട്ടി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ല്‍മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ലേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും വാ​ഹ​ന​ത്തി​ര​ക്കി​ല​മ​ര്‍ന്നു. ക​ന​ത്ത സു​ര​ക്ഷ-​ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ​ക്കു​കൂ​ട്ട​ല്‍ തെ​റ്റി​ക്കു​ന്ന​താ​യി ജ​ന​പ്ര​വാ​ഹം.

ക​ര​യും ക​ട​ലും ഒ​രു​പോ​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ര്‍ണ​ക്കാ​ഴ്ച​ക​ളി​ല്‍ പ്ര​കാ​ശ​പൂ​രി​ത​മാ​യ പു​തു​വ​ര്‍ഷ രാ​വി​ലെ പൈ​റോ-​മ്യൂ​സി​ക്ക​ല്‍ ഷോ​യി​ലൂ​ടെ ഇം​ഗ്ലീ​ഷ്​-​അ​റ​ബി ഭാ​ഷ​യി​ല്‍ ര​ണ്ടു ശീ​ര്‍ഷ​ക​ങ്ങ​ള്‍ ഉ​യ​ര​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് 12 മി​നി​റ്റ് ദൈ​ര്‍ഘ്യ​മേ​റി​യ ക​രി​മ​രു​ന്ന് വി​രു​ന്നി​ലൂ​ടെ റാ​സ​ല്‍ഖൈ​മ ഇ​ര​ട്ട ഗി​ന്ന​സ് റെ​ക്കോ​ഡ് കൈ​വ​രി​ച്ച​ത്. Happy new year 2023, RAKashida തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ശീ​ര്‍ഷ​ക​ങ്ങ​ള്‍. അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ല്‍ ക​ട​ല്‍, മ​രു​ഭൂ​മി, പ​ർ​വ​ത​ങ്ങ​ള്‍ തു​ട​ങ്ങി മൂ​ന്നു പ്ര​കൃ​തി​ഘ​ട​ക​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന വാ​ച​ക​മാ​ണ് ‘കാ​ഷി​ദ’ (Kashida).

നാ​നോ ലൈ​റ്റു​ക​ള്‍, വ​ര്‍ണ​ങ്ങ​ള്‍, ആ​കൃ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ഇ​ല​ക്ട്രി​ക് ബീ​റ്റു​ക​ളി​ലെ നൃ​ത്ത​ങ്ങ​ള്‍ ന​യ​നാ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച സ​ന്ദ​ര്‍ശ​ക​രി​ല്‍ കൗ​തു​ക​മു​ള​വാ​ക്കു​ന്ന​താ​യി. 4.7 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള ബേ​സ്​​മെ​ന്‍റി​ലാ​ണ് ഇ​ല​ക്ട്രി​ക് ബീ​റ്റു​ക​ള്‍ സം​വി​ധാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ലൂ​ടെ വ​ര്‍ണ​വി​സ്മ​യം 1100 മീ​റ്റ​ര്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ഒ​രേ സ​മ​യം വെ​ടി​ക്കെ​ട്ട് പ്ര​ദ​ര്‍ശ​ന​ത്തി​ന് 673 ഡ്രോ​ണു​ക​ളാ​ണ് അ​ണി​നി​ര​ന്ന​ത്.

458 ഡ്രോ​ണു​ക​ളു​ടെ മു​ന്‍ റെ​ക്കോ​ഡാ​ണ് മ​റി​ക​ട​ന്ന​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും അ​തു​ല്യ​മാ​യ പു​തു​വ​ത്സ​രാ​ഘോ​ഷ​മാ​ണ് റാ​സ​ല്‍ഖൈ​മ സ​മ്മാ​നി​ച്ച​തെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ് പ​റ​ഞ്ഞു. മു​ന്‍നി​ര ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ റാ​സ​ല്‍ഖൈ​മ അ​തി​ന്‍റെ സ്ഥാ​നം ഒ​രി​ക്ക​ല്‍കൂ​ടി തെ​ളി​യി​ച്ചു. 30,000ത്തി​ലേ​റെ സ​ന്ദ​ര്‍ശ​ക​രെ​ത്തി​യ വ​ലി​യ ആ​ഘോ​ഷ​മാ​യി അ​ല്‍മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ല്‍ ന​ട​ന്ന പു​തു​വ​ത്സ​ര വ​ര​വേ​ൽ​പ് മാ​റി​യെ​ന്നും റാ​ക്കി ഫി​ലി​പ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebration uaeworld recordRas Al khaimah
News Summary - New Year celebration: Ras Al Khaimah bags two World Record
Next Story