പുതുവത്സരാഘോഷം: അറിയാം ദുബൈ മെട്രോ, ബസ് സർവീസ് സമയം
text_fieldsദുബൈ: പുതുവത്സരാഘോഷത്തിൽ പങ്കാളികളാവുന്നവർക്ക് എളുപ്പത്തിൽ ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറി (ആർ.ടി.എ) സർവീസ് സമയം ദീർഘിപ്പിച്ചു. ദുബൈ മെട്രോ പുതുവത്സരത്തോടനുബന്ധിച്ച് വിശ്രമമില്ലാതെ സർവീസ് തുടങ്ങി കഴിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണി മുതൽ ആരംഭിച്ച മെട്രോ സർവീസ് ശനിയാഴ്ച രാത്രി ഒരു മണി വരെ ഇടതടവില്ലാതെ ഓടും.
നടത്താനൊരുങ്ങുമ്പോൾ ബസ് സ്റ്റേഷനുകൾ അധികസമയം പ്രവർത്തിച്ചാണ് ആഘോഷങ്ങളോട് ഐക്യപ്പെടുന്നത്. ദുബൈ ട്രാം വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെ സർവീസ് തുടങ്ങി. ശനിയാഴ്ച രാത്രി ഒരു മണി വരെ സർവീസ് തുടരും. ആഘോഷങ്ങൾ അവസാനിക്കാത്ത ദുബൈ നഗരത്തിൽ പുതുവത്സരാഘോഷം പ്രമാണിച്ച് ദുബൈ മെട്രോ വിശ്രമമില്ലാത്ത സർവീസ് തുടങ്ങി.
ദുബൈ മെട്രോയുടെ റെഡ് ലൈനിൽ പുലർച്ചെ അഞ്ചു മണി മുതൽ സർവീസ് തുടങ്ങി. ഓരോ രണ്ടു മിനുട്ടിലും സർവീസ് തുടരുന്നുണ്ട്. പുതുവത്സരാഘോഷവും കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ 1 വരെയായിരിക്കും ഇൗ ലൈനിലെ മെട്രോ സേവനം. ഗ്രീൻ ലൈനിൽ പുലർച്ചെ 5.30 നാണ് സർവീസ് തുടങ്ങിയത്. ശനിയാഴ്ച മുതൽ ഒരു മണി വരെ ഇൗ ലൈനിലും ഇടതടവില്ലാതെ മെട്രോ സർവീസ് തുടരും.

