Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ത്സ​രാ​ഘോ​ഷം;...

പു​തു​വ​ത്സ​രാ​ഘോ​ഷം; ദു​ബൈ​യി​ൽ 25 ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
പു​തു​വ​ത്സ​രാ​ഘോ​ഷം; ദു​ബൈ​യി​ൽ 25 ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി
cancel

ദു​ബൈ: എ​മി​റേ​റ്റി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ 25 ബ​സ്​ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 7, 9, 10, 14, 21, 26, 27, 28, 29, 30, 50, 81, 91, 91എ, 98​ഇ, ഡി03, ​എ​ഫ്​13, എ​ഫ്​14, എ​ഫ്​19​എ, എ​ഫ്​19​ബി, എ​ഫ്​20, എ​ഫ്​41, എ​ക്സ്​22, എ​ക്സ്​92, എ​ച്ച്​02 എ​ന്നീ ബ​സ്​ സ​ർ​വി​സു​ക​ളാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 3.30 മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു മ​ണി വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം.

ഇ​തേ​സ​മ​യം, പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ വെ​ടി​ക്കെ​ട്ട്​ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​ത്യേ​ക സ​ർ​വി​സു​ക​ളും അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ദു​ബൈ മെ​ട്രോ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 വ​രെ​യും ട്രാം ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​രു​മ​ണി​വ​രെ​യും നോ​ൺ സ്​​റ്റോ​പ്പാ​യി സ​ർ​വി​സ്​ ന​ട​ത്തും. പു​തു​വ​ത്സ​ര​ദി​ന​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കാ​നാ​യി 230 ബ​സു​ക​ൾ സൗ​ജ​ന്യ യാ​ത്ര ന​ട​ത്തു​മെ​ന്നും ആ​ർ.​ടി.​എ അ​റി​യി​ച്ചു.

ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

ദു​ബൈ: പു​തു​വ​ത്സ​രാ​ഘോ​ഷം പ്ര​മാ​ണി​ച്ച്​ ജ​നു​വ​രി ഒ​ന്നി​ന്​ ഷാ​ർ​ജ​യി​ലും ​സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ എ​മി​റേ​റ്റി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ നി​ല​വി​ലു​ള്ള നീ​ല സൂ​ച​നാ ബോ​ർ​ഡു​ള്ള പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ​ക്ക്​ ഇ​ള​വു​ക​ൾ ബാ​ധ​ക​മ​ല്ല. ഷാ​ർ​ജ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പാ​ർ​ക്കി​ങ്ങി​ന് നി​ല​വി​ൽ ഇ​ള​വു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiNew YearBus
News Summary - New Year Celebration; 25 bus services canceled in Dubai
Next Story