പുതുമകളുമായി എക്സ് ടച്ച് എക്സ് പുറത്തിറക്കി
text_fieldsദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ് ടച്ച് കമ്പനി ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ എക്സ് ടച്ച് എക്സ് പുറത്തിറക്കി. സ്മാര്‍ട് ഫോണിന് പുറമെ വയര്‍ലസ് ഇയര്‍ഫോണ്‍, വയര്‍ലസ് പവര്‍ബാങ്ക് എന്നിവ അടങ്ങിയ പ്രത്യേക ഗിഫ്റ്റ് പായ്ക്കാണ് ഫോൺ പുറത്തിറക്കിയത്. മിതമായ നിരക്കില്‍ മുന്തിയ ഉല്‍പന്നവും സേവനവും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്സ് ടച്ച് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ടിം ചെന്‍ പറഞ്ഞു. 5.8 ഇഞ്ച് ഫുള്‍ സ്ക്രീൻ വെള്ളവും വായുവും കടക്കാത്തവിധം രൂപകല്‍പന ചെയ്തിരിക്കുന്നു.
2.8 ഡി കര്‍വ്ഡ് എഡ്ജ്, മെലിഞ്ഞതും സുതാര്യമായ ലോഹ കവചം എന്നിവ മറ്റ് പ്രത്യേകതകൾ. ഐപിഎസ് എച്ച്.ഡി ഡിസ്പ്ലേ സ്ക്രീനില്‍ 18:9 അനുപാദത്തില്‍ മുകളിലേക്കും താഴേക്കും സമാന്തരമായും കാണാനാകും. പിറകുവശത്തെ വിരലടയാള ബട്ടനില്‍ വിരല്‍ വച്ചാല്‍ 0.3 സെക്കൻറിനുള്ളില്‍ ഫോണ്‍ തുറക്കാനും ലോക്ക് ചെയ്യാനും സാധിക്കും. പൂര്‍ണമായും വയര്‍ലസ് സംവിധാനമാണ് മറ്റു ഫോണുകളില്‍നിന്നും എക്സ് ടച്ചിനെ വേറിട്ടു നിര്‍ത്തുന്നത്. വയര്‍ലസ് പവര്‍ ബാങ്കിന് മുകളിൽ ഫോൺ വെച്ചാൽ ചാർജാവും. വയര്‍ലസ് ഇയര്‍ഫോണ്‍. ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നതിനാല്‍ തടസം കൂടാതെ സംഗീതം ആസ്വദിക്കാനും സാധിക്കും.എട്ട് മെഗാ പിക്സല്‍ ബാക്ക് ക്യാമറ സോണി ചിപ്സെറ്റ് അടങ്ങിയതിനാല്‍ പ്രൊഫഷണല്‍ ഷൂട്ടിങിന് ഉപയോഗിക്കാം. ഗിഫ്റ്റ് പായ്ക്കിന് 819 ദിര്‍ഹമും സാധാരണ പായ്ക്കിന് 699 ദിര്‍ഹമുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
