അബൂദബി മലയാളി സമാജത്തിന് പുതിയ വനിതാ വിഭാഗം
text_fieldsഅബൂദബി: അബൂദബി മലയാളി സമാജത്തിന്റെ പുതിയ വനിതാ വിഭാഗം കണ്‍വീറായി ലാലി സാംസനെ തെരഞ്ഞെടുത്തു. ശ്രീജ പ്രമോദ്, ഷീന അന്‍സാബ്, നമിത സുനില്‍, ചിലു സൂസന് മാത്യു എന്നിവരാണ് ജോയന്റ് കണ്‍വീനര്‍മാര്‍. മലയാളി സമാജത്തില്‍ നടന്ന വനിതാ വിഭാഗം യോഗത്തില്‍ സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിലവിലുള്ള വനിത വിഭാഗം ജോയന്റ് കണ്‍വീനര്‍മാരായ സൂര്യ അഷര്‍ലാല്‍, രാജലക്ഷ്മി, അമൃത അജിത് എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ഭാരവാഹികളായ ഗോപകുമാര്‍, ഷാജികുമാര്‍, ജാസിര്‍, സാജന് ശ്രീനിവാസന്, നടേശന് ശശി, സമാജം കോഓഡിനേഷന്‍ ഭാരവാഹികളായ എ.എം. അന്‍സാര്‍, രഖിന് സോമന്, സമാജം മുന്‍ ഭാരവാഹികളായ സാബു അഗസ്റ്റിന്, ബിജു വാര്യര്‍, പുന്നൂസ് ചാക്കോ, മനു കൈനക്കരി, മുന്‍ വനിതാ വിഭാഗം കണ്‍വീനർമാരായ സിന്ധു ലാലി, അനുപ ബാനര്‍ജി, മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, ജോ. സെക്രട്ടറി ഷാജഹാന് ഹൈദരലി സംസാരിച്ചു.

