Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതിയ സംവിധാനം...

പുതിയ സംവിധാനം പ്രാബല്യത്തിൽ; വിസ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയിൽ

text_fields
bookmark_border
പുതിയ സംവിധാനം പ്രാബല്യത്തിൽ; വിസ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയിൽ
cancel
Listen to this Article

ദുബൈ: പാസ്പോർട്ടിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കുന്ന സംവിധാനം യു.എ.ഇയിൽ പ്രാബല്യത്തിലായി. ഇനി മുതൽ വിസ എടുക്കുന്നവരുടെ എമിറേറ്റ്സ് ഐ.ഡിയിലായിരിക്കും വിസ വിവരങ്ങൾ രേഖപ്പെടുത്തുക. പാസ്പോർട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജ് വൈകാതെ ഓർമയാകും. പ്രവാസികളുടെ പാസ്പോർട്ടിലെ ഏതെങ്കിലുമൊരു പേജിൽ താമസവിസയുടെ സ്റ്റിക്കർ പതിക്കുന്നതാണ് നിലവിലെ പതിവ്. ഇതാണ് അവസാനിച്ചത്. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാൻ കഴിയും. വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാൽ യാത്രക്കാരന്‍റെ വിസ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുങ്ങുന്നത്.

പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യു.എ.ഇ എമിറേറ്റ്സ് ഐ.ഡി പരിഷ്കരിച്ചിരുന്നു. എമിറേറ്റ്സ് ഐ.ഡി പരിശോധിച്ചാൽ യാത്രക്കാരന്‍റെ പൂർണ വിവരങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഡിജിറ്റലൈസ് ചെയ്തത്. എന്നാൽ, വിസ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുതിയ മാറ്റത്തോടെ ഈ വിവരങ്ങൾകൂടി എമിറേറ്റ്സ് ഐ.ഡിയിലുണ്ടാവും. എമിറേറ്റ്സ് ഐ.ഡി പുതുക്കുന്നവർക്ക് ഇനി മുതൽ പുതിയ ആധുനിക കാർഡായിരിക്കും ലഭിക്കുക. അതിൽ വിസ വിവരങ്ങളും ഉൾപ്പെടുത്തും. എമിറേറ്റ്സ് ഐ.ഡിയിൽ പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ വിവരങ്ങൾ കാണാൻ കഴിയില്ല. എന്നാൽ, ഇതിനുള്ളിൽ അടക്കം ചെയ്തിരിക്കുന്ന ഡേറ്റയിൽ വിവരങ്ങളുണ്ടാകും.

പ്രധാന നേട്ടം

നിലവിൽ പുതിയ താമസ വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടും ദിവസങ്ങളോളം എമിഗ്രേഷനിൽ നൽകേണ്ട അവസ്ഥയുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരിക്കും ഈ പാസ്പോർട്ട് തിരികെ ലഭിക്കുക. അതിനാൽ, യാത്രകൾ മാറ്റിവെക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ, പുതിയ നിർദേശം നടപ്പാകുന്നതോടെ വിസ നടപടികൾക്കായി പാസ്പോർട്ട് സമർപ്പിക്കേണ്ടി വരില്ല. പേപ്പർ ജോലികളുമായി ബന്ധപ്പെട്ട കാലതാമസവും ഒഴിവായിക്കിട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiVisa information at Emirates ID
News Summary - New system in effect; Visa information at Emirates ID
Next Story