മസാഫി റോഡില് പുതിയ നിരീക്ഷണ കാമറ
text_fieldsറാസല്ഖൈമ: മസാഫി റോഡില് കാലഹരണപ്പെട്ട വാഹനങ്ങളെയും നിശ്ചിത സമയം കഴിഞ്ഞ് ട്രക്ക് ക്രോസിങ്ങുകളെയും കുടുക്കുന്ന നിരീക്ഷണ കാമറ സ്ഥാപിച്ചു. സുരക്ഷിതമായ ഗതാഗത നിയന്ത്രണത്തിനാണ് റഡാര് സ്ഥാപിച്ചതെന്ന് റാക് പൊലീസ് സെന്ട്രല് ഓപറേഷന് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
പെര്മിറ്റ് ഇല്ലാതെയും അനുവദനീയമായ സമയം കഴിഞ്ഞും റോഡ് ഉപയോഗിക്കുന്ന ട്രക്കുകളുടെ നിയമലംഘനം റഡാറില് പതിയും. കാലഹരണപ്പെട്ട വാഹനങ്ങളെയും റഡാര് കുടുക്കും.
വാഹനം ഉപയോഗിക്കുന്നവര് ലൈസന്സ് പുതുക്കി ഗാതാഗത നിയമം പാലിക്കാന് ജാഗ്രത പുലര്ത്തണമെന്ന് അധികൃതര് നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

