ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിന് പുതിയ വിദ്യാര്‍ഥി നേതൃത്വം
text_fieldsഷാര്‍ജ: ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിന് പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളുടെ ഭാരവാഹികളായി പുതുതലമുറ. മേയ് 29ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതിയ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങള്‍ ചുമതലയേറ്റു. മുഹമ്മദ് ബാസിലിനെ ഹെഡ് ബോയ് ആയി തെരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്കൂള്‍ സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വന്തം നന്മകള് ഉയര്‍ത്തിപ്പിടിക്കാനും മറ്റുള്ളവരുടെ തിന്മകളെ മറക്കാനും എല്ലാവര്ക്കും വഴിവിളക്കാകാനും പുതിയ നേതൃത്വത്തിന് കഴിയണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ കുട്ടികളെ ഓര്‍മപ്പെടുത്തി.
പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ സല്മാന് ഇബ്രാഹിം, അസി. ഡയറക്ടര്‍ സഫ ആസാദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

