പുതുകാഴ്ചകളുമായി ഗ്ലോബൽ വില്ലേജ്
text_fieldsദുബൈയിലെത്തുന്ന സഞ്ചാരികളെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ആകർഷിക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ-വിനോദക്കാഴ്ചകൾ ആസ്വദിക്കാനിവിടെ സാധിക്കുന്നു. മേളയുടെ 26ാം എഡിഷന് ചൊവ്വാഴ്ച തുടക്കമായിരിക്കുകയാണ്. അടുത്ത വർഷം എപ്രിൽ 10വരെ തുടരുന്ന വില്ലേജിൽ ഇത്തവണ പുതിയ അനുഭവങ്ങളും കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ നിർമിക്കുകയും നടപ്പാതകൾ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്.
ആകർഷകമായ നിരവധി പരിപാടികൾ അരങ്ങേറുന്ന മുഖ്യവേദിയിൽ സീറ്റുകൾ വർധിപ്പിച്ചു. ഇവിടെ ഓഡിയോ വിഷ്വൽ സംവിധാനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ തിയറ്റർ സ്റ്റേജിലും പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാർണവലിന് സമീപം കുട്ടികൾക്കും അവരോടൊപ്പമുള്ളവർക്കും വേണ്ടി പുതിയ സീറ്റിങ് സൗകര്യവും നിർമിച്ചു. കോവിഡ് കാരണം കഴിഞ്ഞ സീസണിൽ സംഗീത, നൃത്ത പരിപാടികൾ ഒഴിവാക്കിയ സാഹചര്യം ഇത്തവണയില്ല.
അതിനാൽ വിവിധ വേദികളിൽ മികച്ച കലാപരിപടികൾ ആസ്വദിക്കാൻ അവസരം ലഭിക്കും. പുതിയ ഇറാഖി പവലിയനും ഈ സീസണിെൻറ പ്രത്യേകതയാണ്. പീറ്റർ റാബിറ്റ് അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്ൻ ഷോ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവ ഇത്തവണയുമുണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ േഗ്ലാബൽ വില്ലേജ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ആഗോള ഗ്രാമത്തിലെ ഓരോ കേന്ദ്രങ്ങളും കൃത്യമായി മനസിലാക്കാൻ കഴിയും. പാർക്കിങ് എവിടെയൊക്കെ ലഭ്യമാണെന്നതും ഇതുവഴി അറിയാൻ സാധിക്കും.
യു.എ.ഇയിൽ ആരംഭിച്ച എക്സ്പോ 2020 ദുബൈയും ട്വൻറി20 ലോകകപ്പും കാണാനെത്തുന്ന സഞ്ചാരികൾ കൂടി ഗ്ലോബൽ വില്ലേജിലെത്തിയാൽ കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് എങ്ങനെ?
ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 15 ദിർഹമാണ് പ്രവേശന ഫീസ്. എന്നാൽ, േഗ്ലാബൽ വില്ലേജിലെ ഗേറ്റിൽ നേരിട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം നൽകണം. globalvillage.ae എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയാണ് വില്ലേജ് പ്രവർത്തിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണി വരെയായിരിക്കും പ്രവർത്തനം. തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. എന്നാൽ, പൊതു അവധികൾ വരുന്ന തിങ്കളാഴ്ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും.
പുതിയ ആകർഷണങ്ങൾ
- ഇന്ത്യ-ആഫ്രിക്ക പവലിയനുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പുതിയ തീം
- അറേബ്യൻ സ്ക്വയറിന് സമീപം പുതിയ ഇൻസ്റ്റഗ്രാം സ്ട്രക്ചർ
- ഹാപ്പിനെസ് സ്ട്രീറ്റും ഫയർവേർക്സ് അവന്യൂവും ബന്ധിപ്പിക്കുന്ന കോറിഡോർ
- കാർണവലിലേക്കുള്ള വഴിയിൽ
- പുതിയ ജലധാര
- ഫീസ്റ്റ സ്ട്രീറ്റിൽ കൂടുതൽ സ്ട്രീറ്റ് ഫുഡ് കിയോസ്‌ക്കുകൾ
- തെരുവ് വിനോദ പരിപാടികളുടെ നിയന്ത്രണം നീങ്ങി
- അഥിതികളെ പാർകിങ് സോണുകളിൽ നിന്നും തിരിച്ചും എത്തിക്കാൻ ഡോട്ടോ ട്രെയിനുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

