വിഷബാധ; പുതിയ ചികിത്സ സേവനവുമായി അബൂദബി
text_fieldsഅബൂദബി: വിഷബാധ തടയുന്നതിനും ചികിത്സക്കും അധിക ഡോസ് അപകടങ്ങൾ ഒഴിവാക്കുന്നതിനും അബൂദബി പുതിയ സംവിധാനം പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്താനുമാണ് പോയ്സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവിസ് എന്ന പുതിയ സേവനം ഏർപ്പെടുത്തിയത്. ജനുവരി 14വരെ അബൂദബിയിൽ ചേരുന്ന മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ക്ലിനിക്കൽ ടോക്സിക്കോളജി കോൺഫറൻസിൽ ആരോഗ്യവകുപ്പിന്റെ റിസർച് ആൻഡ് ഇന്നവേഷൻ സെന്റർ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.
മരുന്നുകളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, വിഷബാധ തടയുന്നതിനുള്ള അനിവാര്യ നടപടികൾ, വിഷബാധയേറ്റാൽ കൈകാര്യം ചെയ്യുന്നതിനും സങ്കീർണതകൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മുതലായവയാണ് സേവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 800424 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ വിദഗ്ധരായ പ്രഫഷനലുകളുടെ മാർഗനിർദേശങ്ങൾ ലഭിക്കും. രാവിലെ ഏഴു മുതൽ രാത്രി 11 വരെയാണ് ഈ സേവനം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

