Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ പുതിയ സ്കൂൾ...

ഷാർജയിൽ പുതിയ സ്കൂൾ തുറന്നു

text_fields
bookmark_border
ഷാർജയിൽ പുതിയ സ്കൂൾ തുറന്നു
cancel

ഷാർജ: ഫ്യൂച്ചർ ഗേറ്റ്​ ഇന്ത്യൻ സ്കൂൾ ഷാർജയിൽ ആരംഭിച്ചതായി മാനേജ്മെന്‍റ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിവ് മാനേജ്മെന്‍റ്​ രീതികളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർ തന്നെയാണ് സ്കൂളിന്‍റെ മാനേജ്മെന്‍റ്​ ചുമതലകൾ നിർവഹിക്കുന്നത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ആധുനികവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമായ പഠനരീതികൾ ഉൾക്കൊള്ളുന്ന ക്യാമ്പസാണ് സ്കൂളിനായി ഒരുക്കിയിരിക്കുന്നത്.

പഠനപ്രക്രിയയിൽ നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാർഥികളുടെ വിശകലന ശേഷിയും സൃഷ്ടിപരമായ ചിന്തയും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. അക്കാദമിക് മികവിനൊപ്പം കായികം, കലകൾ, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ രീതിയാണ് സ്കൂൾ പിന്തുടരുക. പരിമിതമായ വിദ്യാർഥി പ്രവേശനം എന്ന പ്രത്യേകതയിലൂടെ ഓരോ വിദ്യാർഥിയുടെയും കഴിവുകളും വ്യക്തിത്വവും അടുത്തറിയാനും വ്യക്തിഗത ശ്രദ്ധ നൽകാനും സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. മാനേജിങ്​ ഡയറക്ടർ നുജും എൻ റാവുത്തർ, പ്രിൻസിപ്പൽ മുഹമ്മദ്​ അമീൻ, അഡ്​മിൻ ഡയറക്ടർ ഫെറാജ്​ ഷാഹുൽ ഹമീദ്​, അക്കാദമിക്​ ഡയറക്ടർ ഡോ. മുഹമ്മദ്​ ഷാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opensnew schoolu.a.eSharjah.
News Summary - New school opens in Sharjah
Next Story