ഡേ ടു ഡേയുടെ ‘ഹൂസ് നെക്സ്റ്റ്?’ കാമ്പയിൻ: 10 ജെറ്റൂർ ടി2 കാറുകൾ സമ്മാനം
text_fieldsദുബൈ: പ്രമുഖ ഷോപ്പിങ് ശൃംഖലയായ ‘ഡേ ടു ഡേ’ ഉപഭോക്താക്കൾക്കായി പുതിയൊരു സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ‘ഹൂസ് നെക്സ്റ്റ്?’ എന്ന് പേരിട്ടിരിക്കുന്ന ഈ കാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ ജെറ്റൂർ ടി2 കാറുകൾ സ്വന്തമാക്കാൻ സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ആറു മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ ആകെ 10 ഭാഗ്യശാലികൾക്കാണ് കാർ സമ്മാനമായി ലഭിക്കുക.
ഡേ ടു ഡേ ശാഖകളിൽനിന്ന് കുറഞ്ഞത് 50 ദിർഹത്തിന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഓരോ റാഫിൾ കൂപ്പൺ വീതം ലഭിക്കും. ഈ കൂപ്പണിലൂടെയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനും പുതിയ കാർ സ്വന്തമാക്കാനുമുള്ള അവസരം ഉപഭോക്താക്കൾക്ക് കൈവരുന്നത്.
ദുബൈ, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിലെ ഡേ ടു ഡേ ശാഖകളിൽ ഈ കാമ്പയിൻ ലഭ്യമാണ്. ദുബൈയിൽ അൽ കരാമ, ദേര (ഡി.സി.സി), യൂനിയൻ, അൽ ബർശ ബ്രാഞ്ച് വൺ, അൽ ബർശ ബ്രാഞ്ച് ടു, അൽ ബർശ ബ്രാഞ്ച് ത്രീ, ബർജുമാൻ, അൽ നഹ്ദ, അൽ നഹ്ദ 2, ഷാർജയിൽ അൽ നഹ്ദ, അബു ശഗാര, അൽ ഖാസിമിയ്യ, മുവൈല, അജ്മാനിൽ അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ ബുസ്താൻ, അൽ റാശിദിയ്യ എന്നീ ശാഖകളിൽ ഈ ഓഫർ ലഭ്യമാണ്.
ആറ് മാസത്തെ ആവേശകരമായ കാമ്പയിനിലൂടെ 10 പേർക്ക് 10 കാറുകൾ സമ്മാനമായി ലഭിക്കുമ്പോൾ അടുത്ത ഭാഗ്യശാലി ആരായിരിക്കും എന്നതാണ് ‘ഹൂസ് നെക്സ്റ്റ്? എന്ന കാമ്പയിനിലൂടെ ഏവരും ഉറ്റുനോക്കുന്നത്. നിങ്ങളുടെ അടുത്തുള്ള ഡേ ടു ഡേ ശാഖ സന്ദർശിച്ച് അവശ്യസാധനങ്ങൾ പർച്ചേസ് ചെയ്താൽ ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

