Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവാക്കളെ ആകർഷിക്കാൻ...

യുവാക്കളെ ആകർഷിക്കാൻ പുതുപദ്ധതികൾ

text_fields
bookmark_border
യുവാക്കളെ ആകർഷിക്കാൻ പുതുപദ്ധതികൾ
cancel
camera_alt

സാമ്പത്തികകാര്യ മന്ത്രാലയത്തി​െൻറ പുതു പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും മറ്റുള്ളവരും 

ദുബൈ: വിദഗ്​ധരും കഴിവുറ്റവരുമായ യുവാക്കളെ രാജ്യത്തേക്ക്​ ആകർഷിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

സ്​റ്റാർട്ടപ്പുകളെ സഹായിക്കാൻ പുതിയ സംവിധാനവും ബിസിനസ്​ ലീഡർഷിപ്​ അക്കാദമിയും അടക്കമുള്ള പദ്ധതികളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. സാമ്പത്തികകാര്യ മന്ത്രാലയത്തിലാണ്​ പദ്ധതികളുടെ പ്രഖ്യാപനം നടന്നത്​.

ബിസിനസ്​ രംഗത്ത്​ യുവാക്കളെ ഉയർത്തിക്കൊണ്ടുവരാൻ​ 'സ്​കിൽ അപ്​' എന്ന പേരിലാണ്​ അക്കാദമി സ്​ഥാപിക്കുക. 'സ്​കെയിൽ അപ്​' എന്ന പ്ലാറ്റ്​ഫോമാണ്​ സ്​റ്റാർട്ടപ്പുകളെ പിന്തുണക്കാനായി രൂപപ്പെടുത്തുന്നത്​. '​​ഗ്രോ ഇൻ യു.എ.ഇ' എന്ന പേരിൽ നിക്ഷേപ നയങ്ങളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന സംയോജിത സംവിധാനവും ആരംഭിക്കും. യുവാക്കളെയും പ്രഗല്​ഭരായ പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വ്യക്തമായ ദേശീയ അജണ്ട രൂപപ്പെടുത്തിയതായി ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ വിപണികളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കുടുംബ ബിസിനസുകൾക്കുള്ള സഹായ പദ്ധതിയും അന്താരാഷ്​ട്ര സർവകലാശാലകളുമായി ചേർന്ന്​ സാമ്പത്തിക ശാസ്​ത്ര ഗവേഷണ സ്​ഥാപനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്​.

യു.എ.ഇയിലെ പുതിയ സാമ്പത്തിക അവസരങ്ങൾ അടിസ്ഥാനമാക്കി ആഗോള നിക്ഷേപ സമ്മേളനവും പദ്ധതിയുടെ ഭാഗമായി നടക്കും. അടുത്ത വർഷം മാർച്ച്​ 22നാണ്​ ഇത്​ സംഘടിപ്പിക്കുക.

രാജ്യത്തി​െൻറ സാമ്പത്തിക ​പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണെന്നും എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അടുത്ത 50 വർഷത്തേക്കുള്ള മുന്നേറ്റത്തി​െൻറ പാതയിലാണെന്നും ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young peopleUae New projects
News Summary - New projects to attract young people
Next Story