Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതിയ അധികാരങ്ങള്‍

text_fields
bookmark_border
അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതിയ അധികാരങ്ങള്‍
cancel

അബൂദബി: എമിറേറ്റിലുടനീളമുള്ള കായിക സ്ഥാപനങ്ങള്‍ക്കും പ്രൊഫഷനലുകള്‍ക്കും ലൈസന്‍സ് നല്‍കാനും നിയന്ത്രിക്കാനുമുള്ള അധികാരം അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് (എ.ഡി.എസ്.സി.) നല്‍കി അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. സെപ്റ്റംബര്‍ 23 നാണ് ഇതുസംബന്ധിച്ച പുതിയ പ്രമേയം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയത്. പുതിയ തീരുമാനപ്രകാരം, കായിക മേഖലയിലെ പ്രൊഫഷനലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും, അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുമുള്ള ചുമതല ഇനി മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനായിരിക്കും. ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചായിരിക്കും കൗണ്‍സില്‍ ചുമതലകള്‍ നിര്‍വഹിക്കുക. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ്​ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം നേടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New powers for Abu Dhabi Sports Council
Next Story