Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​രോ​ഗ്യ​ക​ര​മാ​യ...

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്കാ​യി പു​തി​യ ന​യം

text_fields
bookmark_border
ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്കാ​യി പു​തി​യ ന​യം
cancel

അ​ബൂ​ദ​ബി: സ​ജീ​വ​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ല്‍സാ​ഹി​പ്പി​ക്കു​ക, പോ​ഷ​കാ​ഹാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, സ​മൂ​ഹി​ക ആ​രോ​ഗ്യം വ​ര്‍ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ‘ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ന​യം’ എ​ന്ന പേ​രി​ല്‍ അ​ബൂ​ദ​ബി സ​ര്‍ക്കാ​ര്‍ പു​തി​യ സം​രം​ഭം ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ല്‍കി. സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ല​ളി​ത​മാ​ക്കാ​നും പ്രാ​പ്ത​മാ​ക്കാ​നും എ​ല്ലാ താ​മ​സ​ക്കാ​ര്‍ക്കും അ​വ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

ആ​രോ​ഗ്യ​പൂ​ര്‍ണ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ലാ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 25 പ​ദ്ധ​തി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​താ​ണ് ‘ഹെ​ല്‍ത്തി ലി​വി​ങ് സ്ട്രാ​റ്റ​ജി’. മൊ​ത്ത​ത്തി​ലു​ള്ള സ​മൂ​ഹാ​രോ​ഗ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മി​ക​ച്ച പോ​ഷ​കാ​ഹാ​രം, സു​സ്ഥി​ര​മാ​യ പെ​രു​മാ​റ്റ മാ​റ്റം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഹെ​ല്‍ത്തി ലി​വി​ങ് സ്ട്രാ​റ്റ​ജി​യു​ടെ ല​ക്ഷ്യം. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത രോ​ഗ​ങ്ങ​ളാ​യ അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, അ​ര്‍ബു​ദം തു​ട​ങ്ങി​യ​വ വ​ര്‍ധി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. ഇ​തി​ലൂ​ടെ വ്യ​ക്തി​ക​ളെ ആ​രോ​ഗ്യ​പൂ​ര്‍ണ​മാ​യ ജീ​വി​ത​ത്തി​ന് പ്രാ​പ്ത​രാ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലും പോ​ഷ​കാ​ഹാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ബോ​ധ​വ​ല്‍ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.

ഉ​റ​ക്കം, മാ​ന​സി​ക ക്ഷേ​മം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ ഈ ​വ​ര്‍ഷം ത​ന്നെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മ​ന്‍സൂ​ര്‍ ഇ​ബ്രാ​ഹിം അ​ല്‍ മ​ന്‍സൂ​രി പ​റ​ഞ്ഞു. അ​ബൂ​ദ​ബി, അ​ല്‍ ഐ​ന്‍, അ​ല്‍ ദ​ഫ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ട​നീ​ള​മാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ വ്യാ​യാ​മ പ​രി​പാ​ടി​ക​ളും മ​റ്റും ന​ട​ന്നു​വ​രു​ന്നു​ണ്ട്. 7700ലേ​റെ പേ​രാ​ണ് ഈ ​പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ച്ച​ത്. ആ​റു​ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ ഡി​ഗാ​യി​ഗ് ഫി​റ്റ്‌​ന​സ് ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ 1400ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഈ ​വ​ര്‍ഷം ര​ണ്ടു മാ​സം കൂ​ടു​ത​മ്പോ​ള്‍ ഡി​ഗാ​യി​ഗ് ഫി​റ്റ്‌​ന​സ് ഫെ​സ്റ്റി​വ​ലു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEEmaratbeatsgulfnewsmalayalam
News Summary - New policy for a healthy lifestyle
Next Story