ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലക്ക് പുതിയ ഭാരവാഹികള്‍
text_fieldsഇൻകാസ് ഫുജൈറ പാലക്കാട് ജില്ലയുടെ പുതിയ
ഭാരവാഹികള്‍
ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇൻകാസ് ഫുജൈറ സ്റ്റേറ്റ് പ്രസിഡന്റ് ജോജു മാത്യു, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, ട്രഷറർ ജിതേഷ് നമ്പറോൻ, യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട്, ജനറൽ സെക്രട്ടറി അജീഷ് മുണ്ടക്കൽ, മണികണ്ഠൻ മടപറമ്പിൽ, നദീർ മണ്ണാർക്കാട് (വൈസ് പ്രസിഡന്റുമാർ), സുബൈർ അപ്പ്ന, ഒ.ടി സുബൈർ (സെക്രട്ടറിമാര്‍), യാസർ പടിഞ്ഞാകര (ട്രഷറർ), കബീർ കിബ (ജോ. ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സ്റ്റേറ്റ് പ്രസിഡന്റ് ജോജു മാത്യു നിയുക്ത ജില്ല പ്രസിഡന്റ് ഉസ്മാൻ ചൂരക്കോടിനെ പൊന്നാടയണിയിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആനന്ദ് കുട്ടൻ, ഇൻകാസ് നേതാക്കളായ ബിജോയ് ഇഞ്ചിപറമ്പിൽ, പി.എ അയൂബ് എന്നിവർ ആശംസകൾ അറിയിച്ചു. സുബൈർ എടത്തനാട്ടുകര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

