അബൂദബി മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
text_fieldsഎ.എം. അന്‍സാര്‍, പി.ടി. റഫീക്ക്, അനീഷ് മോന്‍
അബൂദബി: മലയാളി സമാജത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2026-2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.എം അന്‍സാര്‍ ആണ് പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി നസീര്‍ പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി പി.ടി. റഫീക്കിനെയും ട്രഷറര്‍ ആയി അനീഷ് മോനെയും തെരഞ്ഞെടുത്തു.
11 എക്‌സിക്യുട്ടിവ് സ്ഥാനങ്ങളിലേക്ക് അബ്ദുല്‍ റിയാസ്, അമീറുദ്ദീന്‍, അനീഷ് ഭാസി, അനൂപ ബാനര്‍ജി, ബിബിന്‍ ചന്ദ്രന്‍, ഹാറൂണ്‍, ഗോപകുമാര്‍, രാജേഷ് മഠത്തില്‍, സലിം നൗഷാദ്, ഷിബു കെ. ചന്ദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു. രത്നകുമാര്‍ ആണ് പുതിയ ഓഡിറ്റര്‍, സിറാജുദ്ദീന്‍ അസിസ്റ്റന്റ് ഓഡിറ്റര്‍. മുന്‍ പ്രസിഡന്റ് സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ടി.വി റിപ്പോര്‍ട്ടും ട്രഷറര്‍ യാസര്‍ അറാഫത് കണക്കും അവതരിപ്പിച്ചു. എഡിറ്റര്‍ അഹദ് വെട്ടൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

