അൽഐൻ പി.സി.എഫിന് പുതിയ ഭാരവാഹികൾ
text_fieldsഉബൈദ് കരിങ്കപ്പാറ, അക്ബർ തളിക്കുളം, കെ. അൻസാർ അലി
അൽഐൻ: അൽഐൻ പി.സി.എഫിന്റെ 2024-25 വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: ഉബൈദ് കരിങ്കപ്പാറ (പ്രസി), അക്ബർ തളിക്കുളം (സെക്ര), കെ. അൻസാർ അലി (ട്രഷ), അലി പാംപറമ്പിൽ, സി. മുഹമ്മദ് റിയാസ്, അക്ബർ സാദിഖ് (വൈസ് പ്രസി), നസീർ ബാബു, നിസാർ മാറാക്കര, എൻ. അൻവർ (ജോ. സെക്ര), ഇസ്മായിൽ നന്നമ്പ്ര, കാസിം മാണൂർ, ജാഫർ സാദിഖ് (നാഷനൽ കമ്മിറ്റി അംഗങ്ങൾ).
കാസിം മാണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ഇസ്മായിൽ നന്നമ്പ്ര ഉദ്ഘാടനം ചെയ്തു. അക്ബർ തളിക്കുളം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മൻസൂർ അലി പട്ടാമ്പി (നാഷനൽ കമ്മിറ്റി പ്രസിഡന്റ്), നജീബ് പുലിക്കണ്ണി (പി.ഡി.പി തൃശൂർ ജില്ല മുൻ സെക്രട്ടറി) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സലാം നന്നമ്പ്ര ആശംസ അർപ്പിച്ചു. ജാഫർ സാദിഖ് സ്വാഗതവും അലി പാംപറമ്പിൽ നന്ദിയും പറഞ്ഞു. തിരഞ്ഞെടുത്ത ഭാരവാഹികളെ പി.ഡി.പി ചെയര്മാന് അംഗീകരിച്ചതായി ഭാരവാഹികള് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

