ചൂരി പഴയ പള്ളി യു.എ.ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsകെ.ബി. മുസ്തഫ, ഹസ്കർ ചൂരി, ലത്തീഫ് ചൂരി
ദുബൈ: ചൂരി മുഹിയുദ്ദീൻ ജുമാഅത്ത് (പഴയ പള്ളി) യു.എ.ഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദുബൈ ദേര ബനിയാസിലുള്ള ലാൻഡ് മാർക്ക് ഹോട്ടലിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു. വരും വർഷങ്ങളിൽ യു.എ.ഇയിലെ മഹൽ അംഗങ്ങൾക്ക് ക്ഷേമ പദ്ധതി തുടങ്ങുന്ന പ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകാൻ യോഗം തീരുമാനിച്ചു. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ പ്രതികളുടെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ.ബി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ: മുസ്തഫ കെ.ബി (പ്രസി), ഹസ്കർ ചൂരി (ജന. സെക്ര), ലത്തീഫ് ചൂരി (ട്രഷ), ഷാഫി സി.ഐ, ഖലാഫ് ചൂരി (വൈ. പ്രസി), സഫ്വാൻ ചൂരി, നിസാർ ചൂരി (ജോ. സെക്ര), മാജിദ് ചൂരി, അബ്ബാസ് പാറക്കട്ട, മുനാസിർ ചൂരി, മഷൂദ് ചൂരി, ഹർഷാദ് ചൂരി, ഫസൽ റഹ്മാൻ ചൂരി, ഖലീൽ ചൂരി, സവാദ് ചൂരി, ഷബീബ് ചൂരി, സുഹൈദ് ചൂരി (എക്സ്ക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

