വടക്കാഞ്ചേരി സുഹൃദ് സംഘത്തിനു പുതിയ ഭാരവാഹികൾ
text_fieldsലിയോ തോമസ് ഫിറോസ് ഖാന് ജാഫര്
ഷാര്ജ: യു.എ.ഇയിലെ തൃശൂർ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്റെ 35 മത് വാര്ഷിക പൊതുയോഗം ഷാര്ജ ഇന്ത്യന് അസോസിയേഷന് ഹാളില് നടന്നു.
പ്രസിഡന്റ് അഷ്റഫ് തിയാട്ടിലിന്റെ അധ്യക്ഷതയില് നടന്ന പൊതുയോഗത്തില് ജനറല്സെക്രട്ടറി ബിമല് ജയിംസ് വാര്ഷിക റിപ്പോര്ട്ടും ട്രഷറര് അബ്ദുൽ ജലീല് വാര്ഷിക കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വി.എസ്. വേണു (രക്ഷാധികാരി), ഫിറോസ് ഖാന് (പ്രസിഡന്റ്), ലിയോ തോമസ് (ജനറൽ സെക്രട്ടറി), ജാഫര് (ട്രഷറര്), സുരേഷ് ബാബു (കാരുണ്യപ്രവര്ത്തന വിഭാഗം കണ്വീനര്) എന്നിവരെയും വിവിധ സഹകമ്മിറ്റികളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

