ഫേസ് വളാഞ്ചേരി യു.എ.ഇക്ക് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: യു.എ.ഇയിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ ഫേസ് വളാഞ്ചേരി യു.എ.ഇ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബൈയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഹബീബ് പാലാറയെ പ്രസിഡന്‍റായും ആർ.വി മുഹമ്മദ് റിനീഷിനെ ജനറൽ സെക്രട്ടറിയായും ടി.പി നാസിറിനെ ട്രഷററായും തിരഞ്ഞെടുത്തു.
സൂരജ്, ശകീർ ബാബു, മുഹമ്മദ് ജാസിം (വൈസ് പ്രസിഡന്‍റുമാർ), പ്രസാദ്, അഷ്‌റഫ് നടക്കാവിൽ, ഫക്രുദീൻ അലി അഹമ്മദ് (ജോയിന്‍റ് സെക്രട്ടറിമാർ), ബിജു ആളൂർ, അദീബ് കോപ്പിലത്ത്, കെ.പി ഫൈസൽ, ജാഫർ പാലാറ (അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സൈനുദ്ദീൻ നടക്കാവിൽ, ടി.പി റഫീഖ്, പി.കെ.എച്ച് ഹംസ എന്നിവരാണ് രക്ഷാധികാരികൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് യോഗത്തിൽ പങ്കുവെച്ചു. ഫേസ് വളാഞ്ചേരി യു.എ.ഇയുടെ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ വിപുലമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

