ചേറ്റുവ അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsചേറ്റുവ അസോസിയേഷന്റെ പുതിയ ഭാരവാഹികൾ
ദുബൈ: യു.എ.ഇയിലെ തൃശൂർ ജില്ല, ചേറ്റുവ നിവാസികളുടെ കൂട്ടായ്മയായ ചേറ്റുവ അസോസിയേഷൻ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീർ കന്നത്ത്പടിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ നിസാം അബ്ദു സ്വാഗതം പറഞ്ഞു. 45 വർഷത്തെ പ്രവാസത്തോട് വിടപറഞ്ഞു നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ അംഗം യൂസഫിനെ ആദരിച്ചു.
നിസാം അബ്ദു (പ്രസിഡന്റ്), ഫവാസ് കാദർ (സെക്രട്ടറി), റിജീഷ് കബീർ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി മുക്താർ, ഷാനവാസ് ഹംസ, ജോയന്റ് സെക്രട്ടറിമാരായി ആഷിഖ് അബ്ദു, മിഥുൻ ചന്ദ്ര എന്നിവരെയും ലേഡീസ് വിങ് ചെയർപേഴ്സൻ സബിത നൗഷാദ്, കൺവീനർ ഷെറിൻ നാഫി ഉൾപ്പെടെ 25അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
നിസാർ, ഇയാസ്, പി.ബി. ഹുസൈൻ, ഡോ. ഹംസക്കുട്ടി, ആർ.വി.സി. കാദർ, വി.ടി. സലിം, ആർ.ബി. മനാഫ്, ഷരീഫ് ചേറ്റുവ, നസ്ലി കൊട്ടിലിങ്ങൽ, റാഷി എന്നിവർ ആശംസകൾ നേർന്നു. ശേഷം അപ്പൂപ്പൻ താടി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ചടങ്ങിൽ ഫവാസ് കാദർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

