ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ നമ്പർ
text_fieldsഷാർജ: എമിറേറ്റിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ നമ്പർ ഏർപ്പെടുത്തി റാഫിദ് ഓട്ടോമോട്ടീവ് സൊലൂഷൻസ് കമ്പനി. 80092 എന്ന നമ്പറാണ് ഇനിമുതൽ ഉപയോഗിക്കേണ്ടത്.
റാഫിദ് കോണ്ടാക്ട് ആൻഡ് കൺട്രോൾ സെന്റർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സേവനം നൽകുന്നതിന് റാഫിദ് ആപ്പും നിലവിലുണ്ട്. എല്ലാ സ്മാർട് ഫോൺ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാണ്.
ഷാർജ സർക്കാറിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റിന് കീഴിലുള്ള കമ്പനികളിലൊന്നാണ് റാഫിദ് ഓട്ടോമോട്ടീവ് സൊലൂഷൻസ്.
ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസിയുടെ സാന്നിധ്യത്തിലാണ് പുതിയ നമ്പർ പ്രഖ്യാപിച്ചത്. ചെറിയ അപകടങ്ങളിലെ പ്രതികരണ സമയം വർധിപ്പിക്കാനും മറ്റ് അനുബന്ധ സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നമ്പർ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നു.
ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ നൽകാനുള്ള ഷാർജ പൊലീസിന്റെയും റാഫിദിന്റെയും നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നമ്പറെന്ന് മേജർ ജനറൽ അൽ ശംസി പറഞ്ഞു.
എമിറേറ്റിലെ റോഡുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും സംരംഭം ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര ഇന്ധന വിതരണം, ടയർ, ബാറ്ററി മാറ്റിസ്ഥാപിക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ അടക്കം റാഫിദ് നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

