Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു
cancel
Listen to this Article

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ പു​തി​യ രൂ​പ​ക​ല്‍പ​ന​യി​ല്‍ വാ​ഹ​ന ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്. റാ​ക് പൊ​ലീ​സ് ജ​ന​റ​ല്‍ ക​മാ​ന്‍ഡും ജ​ന​റ​ല്‍ റി​സോ​ഴ്സ് അ​തോ​റി​റ്റി​യു​മാ​ണ് ന​വീ​ന രൂ​പ​ക​ല്‍പ​ന​യി​ല്‍ ഉ​യ​ര്‍ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റി​ന് അം​ഗീ​കാ​രം ന​ല്‍കി​യ​ത്. നി​ല​വി​ലു​ള്ള വാ​ഹ​ന ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മാ​റ്റു​ക​യോ പ​ക​രം​വെ​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ല​ഭ്യ​മാ​കു​ന്ന പ്ര​ത്യേ​ക ഓ​പ്ഷ​ന്‍ മാ​ത്ര​മാ​ണെ​ന്ന് പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ക​യാ​ണ് ല​ക്ഷ്യം. അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​യി ന​വീ​ന​മാ​യി സം​യോ​ജി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ് പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റ്. പ്ര​ത്യേ​ക പ്ലേ​റ്റു​ക​ളി​ല്‍ മൊ​ത്തം ഏ​ഴി​ല്‍ കൂ​ടു​ത​ല്‍ അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്ത​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഇ​ഷ്ട​പ്പെ​ട്ട കോ​മ്പി​നേ​ഷ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള സ​ര്‍വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍നി​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് പു​തി​യ രൂ​പ​ക​ല്‍പ​ന​യി​ലു​ള്ള ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRas Al khaimahNew number plategulf news malayalam
News Summary - New number plates unveiled in Ras Al Khaimah
Next Story