Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ പ്രതിരോധത്തിന്​ യു.എ.ഇയിൽ പുതിയ ദേശീയ അതോറിറ്റി

text_fields
bookmark_border
sheikh mohamad bin zayed
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ

​അബൂദബി: ദേശീയ മയക്കുമരുന്ന്​ വിരുദ്ധ വകുപ്പ്​ രൂപീകരിച്ച്​ നിയമം പുറപ്പെടുവിച്ച്​ യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലെ മയക്കുമരുന്ന്​ വിരുദ്ധ വകുപ്പിന്​ പകരമായാണ്​ പുതിയ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്​. ശൈഖ്​ സായിദ്​ ബിൻ ഹമദ്​ ബിൻ ഹംദാൻ ആൽ നഹ്​യാനെ ചെയർമാനായും പ്രസിഡന്‍റ്​ നിയമിച്ചിട്ടുണ്ട്​. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര സംവിധാനമായി അതോറിറ്റി പ്രവർത്തിക്കും.

മയക്കുമരുന്ന്​ ഭീഷണി നേരിടുന്നതിന്​ ആവശ്യമായ നയങ്ങൾ, തന്ത്രങ്ങൾ, നിയമങ്ങൾ എന്നിവ രൂപപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയെന്നതാണ്​ വകുപ്പിന്‍റെ പ്രധാന ചുമതല. മയക്കുമരുന്ന്​ കള്ളക്കടത്ത്, വിതരണം എന്നിവയുടെ ശൃംഖലകളെ കണ്ടെത്തി ഇല്ലാതാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വകുപ്പ്​ പ്രവർത്തിക്കും. ലഹരിക്ക്​ അടിമകളായവരുടെ ചികിത്സയുടെയും പുനരധിവാസത്തിന്‍റെയും മേൽനോട്ടം, ലഹരി ആസക്തിയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തൽ, ഗവേഷണഫലങ്ങൾ പ്രചരിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും. ആരോഗ്യപരമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണം നിർദേശിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതും അതോറിറ്റിയായിരിക്കും. രാസവസ്തുക്കൾ നിയമാനുസൃതമായി മാത്രമാണ്​ ഉപയോഗിക്കുന്നതെന്ന്​ ഉറപ്പാക്കാൻ ലൈസൻസിങ്​ പ്രോട്ടോക്കോളുകൾ, വ്യാപാര, സംഭരണ നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ എന്നിവ അതോറിറ്റി സ്ഥാപിക്കും.

അതിർത്തികളിലൂടെ മയക്കുമരുന്നിന്റെ വരവ്​ തടയുന്നതിന്, എല്ലാ കര, കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിലും അതോറിറ്റി പരിശോധനകളും നിരീക്ഷണങ്ങളും ഏകോപിപ്പിക്കും. മറ്റ് ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യക്തികളെയും ചരക്ക്, ഗതാഗത സംവിധാനങ്ങളെയും നിരീക്ഷിക്കുകയും നിയമവിരുദ്ധ വസ്തുക്കൾ പൊതുജനങ്ങളിൽ എത്തുന്നതിനുമുമ്പ് തടയുകയും ചെയ്യും. മയക്കുമരുന്ന്​ തടയലിൽ ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിന്, അതോറിറ്റി ഒരു കേന്ദ്രീകൃത ദേശീയ ഡാറ്റാബേസ് വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. ദേശീയ തലത്തിൽ മയക്കുമരുന്ന്​ വിരുദ്ധ പ്രവർത്തനങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ സംവിധാനം പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsDrugpreventionAuthority
News Summary - New national authority for drug prevention in the UAE
Next Story