അൽസഫ മെട്രോ സ്റ്റേഷൻ പുതിയ പേരിൽ
text_fieldsദുബൈ: അൽസഫ മെട്രോ സ്റ്റേഷൻ ഇനി പുതിയ പേരിൽ അറിയപ്പെടും. നിർമിത ബുദ്ധിയുടെ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഓൺപാസിവിന്റെ പേരിലാണ് ഇനിമുതൽ സ്റ്റേഷൻ അറിയപ്പെടുക. അടുത്ത 10 വർഷത്തേക്കാണ് കരാർ. സ്റ്റേഷനിൽ ഇതിനകം പേരുമാറ്റം യാഥാർഥ്യമാക്കിക്കഴിഞ്ഞു.
ശൈഖ് സായിദ് റോഡിൽ മെട്രോ റെഡ് ലൈനിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനാണിത്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന്റെ മാതൃകയാണിതെന്ന് ആർ.ടി.എ അറിയിച്ചു. സ്റ്റേഷന്റെ പല ഭാഗങ്ങളിലും സ്ഥാപനത്തിന്റെ ബ്രാൻഡിങ് നിറയും. ട്രെയിനുകളിലെ അനൗൺസ്മെന്റിലും പുതിയ പേരാണ് പറയുന്നത്. യാത്രക്കാർ പേരുമാറ്റം ശ്രദ്ധിക്കണമെന്നും ആർ.ടി.എ അറിയിച്ചു.