മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsമുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ ഹുസാനി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജി.സി.സിയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എം.ബി.ഇസെഡ് സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ ഹുസാനി ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇയുടെ വിഷൻ 2030ന് പിന്തുണ നൽകുന്നതാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും ആഗോള ഷോപ്പിങ് സേവനം യു.എ.ഇയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണ് ലുലുവെന്നും എം.എ യൂസഫലി പറഞ്ഞു. ജി.സി.സിയിലെ ലുലു റീട്ടെയ്ലിന്റെ 256ാമത്തെ സ്റ്റോറാണിത്. അബൂദബിയിൽ മാത്രം 18 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
125,000 ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകളടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്.
ഫാഷൻ ഉൽപന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഹോം അപ്ലയൻസ് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക. യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള വിപുലമായ ഉൽപന്നങ്ങളുടെ ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, ഇരുന്നൂറോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സജ്ജമാണ്. ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു അബൂദബി ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

