ദുബൈ ജെ.എൽ.ടിയിൽ പുതിയ ലുലു ഡെയ്ലി തുറന്നു
text_fieldsദുബൈ ജെ.എൽ.ടിയിൽ ലുലു ഡെയ്ലി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദൈനംദിന ഉൽപന്നങ്ങളുടെ വിപുല ശേഖരവുമായി പുതിയ ലുലു ഡെയ്ലി ദുബൈ ജെ.എൽ.ടിയിൽ തുറന്നു. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി , റോസ്ട്രി, വീട്ടുപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ അടക്കം ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുകയാണ് ലുലു ഡെയ്ലി. 4200 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ അടക്കം സുഗമമായ ഷോപ്പിങ്ങിനായി ഒരുക്കിയിട്ടുണ്ട്.
ഷോപ്പിങ് കൂടുതൽ മികച്ചതാക്കാൻ ക്യുക്ക് ഹോം ഡെലിവറി സർവിസും ഉറപ്പാക്കിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ് ഡോട്ട് കോം വെബ്സൈറ്റിൽനിന്നും ലുലു ആപ്പിൽനിന്നുമായി ഉൽപന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഗ്രോസറി ഉൽപന്നങ്ങളടക്കം ക്യുക്ക് ഹോം ഡെലിവറി സർവിസിലൂടെ വേഗത്തിൽ ലഭിക്കും. ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം , ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഫാഷൻ ബയിങ് സെൻട്രൽ ഡയറക്ടർ പി. നിഷാദ് , ലുലു ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഡയറ്കടർ ജയിംസ് വർഗീസ്, ദുബൈ റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

